Quantcast

ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി

ലക്ഷക്കണക്കിന് സ്ത്രീകള്‍ ഇത്തവണയും പൊങ്കാലയര്‍പ്പിക്കും

MediaOne Logo

Web Desk

  • Published:

    3 March 2026 7:03 AM IST

ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി
X

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയെന്ന് വിശേഷിപ്പിക്കുന്ന ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല ഇന്ന്. രാവിലെ 9:45ന് പൊങ്കാലയുടെ അടുപ്പുവെട്ട് ചടങ്ങുകള്‍ ആരംഭിക്കും. ലക്ഷക്കണക്കിന് സ്ത്രീകള്‍ ഇത്തവണയും പൊങ്കാലയര്‍പ്പിക്കും.

ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ നഗരത്തിന്റെ പല ഭാഗത്തും ഇഷ്ടിക നിരത്തി സ്ത്രീകള്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. ഉച്ചക്ക് 2.15നാണ് പൊങ്കാല നിവേദിക്കുന്നത്. ആറ്റുകാൽ പൊങ്കാലയും ചന്ദ്രഗ്രഹണവും ഒരുമിച്ച് എത്തുന്നു എന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിനുണ്ട്.

ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തില്‍ ഇന്ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പൊങ്കാലയ്ക്ക് എത്തുവര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

നിര്‍ജലീകരണം തടയണമെന്നും ദാഹം തോന്നിയില്ലെങ്കില്‍ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു, ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാല്‍ എത്രയും പെട്ടെന്ന് തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.


TAGS :

Next Story