കണ്ണൂർ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ ഫലസ്തീൻ അനുകൂല കോൽക്കളി തടഞ്ഞ് അധികൃതർ
സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂൾ

കണ്ണൂർ: അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ ഫലസ്തീൻ അനുകൂല കോൽക്കളി സ്‌കൂൾ അധികൃതർ തടഞ്ഞു. സ്‌കൂൾ യുവജനോത്സവത്തോട് അനുബന്ധിച്ച് നടന്ന കോൽക്കളിയാണ് തടഞ്ഞത്. അവതരണത്തിനായി വേദിയിലെത്തിയ വിദ്യാർഥികളെ തിരിച്ചയച്ചു.
ഹയൽ സെക്കൻഡറി വിഭാഗം വിദ്യാർഥികൾ അവതരിപ്പിച്ച കോൽക്കളിയാണ് തടഞ്ഞത്. യുവജനോത്സവ മാന്വലിന് വിരുദ്ധമെന്നാരോപിച്ചാണ് നടപടി. മത്സരം തുടങ്ങിയപ്പോൾ പ്രിൻസിപ്പൽ അടക്കമുള്ള അധ്യാപകർ വേദിയിലെത്തി മത്സരം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് ഇറക്കിവിടുകയായിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂൾ. കോൽക്കളി തടഞ്ഞതിനെ തുടർന്ന് എംഎസ്എഫ്, കെഎസ്‌യു പ്രവർത്തകർ സ്‌കൂളിലേക്ക് മാർച്ച് നടത്തി.
Next Story
Adjust Story Font
16

