Quantcast

പതിനാലുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് 40 വർഷം തടവ്

ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയുടെ അമ്മയെയും സഹോദരിയെയും കുത്തിപരിക്കേൽപ്പിച്ച കേസിൽ വിചാരണ നടക്കുകയാണ്

MediaOne Logo

Web Desk

  • Published:

    30 April 2022 7:15 PM IST

പതിനാലുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് 40 വർഷം തടവ്
X

കാസര്‍കോട്: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവർക്ക്‌ 40 വർഷം തടവ്‌ ശിക്ഷ. ഉദുമ അരമങ്ങാനത്ത് സജിത്തിനെയാണ് കാസർകോട്‌ അഡീഷണൽ ഡിസ്‌ട്രിക്ട്‌ ആൻഡ്‌ സെഷൻസ്‌ കോടതി ശിക്ഷിച്ചത്‌. പട്ടികജാതി വിഭാഗത്തിലെ പെൺകുട്ടിയെ ഓട്ടോയിൽ ബന്ധുവീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌.

2016 എപ്രിൽ 14 നാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം ജീവപര്യന്തം തടവും പ്രതി അനുഭവിക്കണം. അതേസമയം, പ്രതി ജാമ്യത്തിലിറങ്ങി അതിജീവിതയുടെ അമ്മയെയും സഹോദരിയെയും വീട്ടിൽകയറി കുത്തിപരിക്കേൽപ്പിച്ച കേസിൽ വിചാരണ നടക്കുകയാണ്‌.

TAGS :

Next Story