ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനം ലഭിച്ചാൽ സ്വീകരിക്കും: എ.വി ഗോപിനാഥ്
മുഖ്യമന്ത്രിയോട് താൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ഗോപിനാഥ്

പാലക്കാട്: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനം ലഭിച്ചാൽ സ്വീകരിക്കുമെന്ന് എ.വി ഗോപിനാഥ്. ഗുരുവായൂരപ്പൻ്റെ ഭക്തനാണ് താനെന്നും അങ്ങനെ ഒരു അവസരം വന്നാൽ അത് ഭാഗ്യമായി കരുതുമെന്നും എ.വി ഗോപിനാഥ്.
മുഖ്യമന്ത്രിയോട് താൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. സർക്കാർ എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടോ എന്നറിയില്ല. അങ്ങനെ ഒരു സാഹചര്യം വന്നാൽ തീർച്ചയായും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ മുഖ്യമന്ത്രി പാലക്കാട് വന്നപ്പോൾ എ.വി ഗോപിനാഥു മായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വിഷയങ്ങൾ ചർച്ചയായില്ലെന്നാണ് എ.വി ഗോപിനാഥ് പറയുന്നത്.
പ്രാദേശിക സിപിഎം നേതൃത്വവുമായുള്ള വി. ഗോപിനാഥിൻ്റെ തർക്കം തുടരുന്നതിനിടെയാണ് പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചിട്ടും, തന്നെ തോൽപ്പിച്ചതിന് പിന്നിൽ സിപിഎമ്മിലെ ചില നേതാക്കളാണെന്ന് എ.വി ഗോപിനാഥ് തുറന്നടിച്ചിരുന്നു.
Adjust Story Font
16

