കോഴിക്കോട് പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്തു
പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലാണ് പണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു. പന്തീരാങ്കാവ്- മണക്കടവ് റോഡിൽ വെച്ചാണ് ബാഗ് തട്ടിയെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെട്ടത്. പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലാണ് പണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.
കറുത്ത ജൂപ്പിറ്റർ വാഹനത്തിൽ കയറി രക്ഷപ്പെട്ട ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. കറുത്ത ടീ ഷർട്ടും മഞ്ഞ പ്ലാസ്റ്റിക് റെയിൻകോട്ട് എന്നിവ ധരിച്ചിട്ടുണ്ട്. വലത് ചെവിയിൽ കമ്മൽ ധരിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16

