ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ദൃശ്യങ്ങൾ പകർത്തുന്നതിന് വിലക്ക്
തൃശൂരിൽ കേരള കാർഷിക സർവകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് വിലക്കേർപ്പെടുത്തിയത്

തൃശൂർ: തൃശൂരിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ദൃശ്യങ്ങൾ പകർത്തുന്നതിന് വിലക്ക്. ഈ മാസം 26ന് നടക്കാനിരിക്കുന്ന കേരള കാർഷിക സർവകലാശാലയുടെ ബിരുദധാന ചടങ്ങിലാണ് വിലക്കേർപ്പെടുത്തിയത്. രാജ്ഭവന്റെ നിർദേശത്തെ തുടർന്നാണ് മാധ്യമങ്ങൾക്ക് ഉൾപ്പെടെ ദൃശ്യങ്ങൾ പകർത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കാർഷിക സർവകലാശാല.
ഈ മാസം 26ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തൃശൂർ പുഴക്കൽ ഹയാത്ത് റീജൻസിയിലാണ് ബിരുദധാന ചടങ്ങ്. കൃഷി മന്ത്രി പി.പ്രസാദും ചടങ്ങിൽ പങ്കെടുക്കും. ഭാരതം ാംബ വിവാദത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന വേദി കൂടിയാണിത്. പ്രസാദിന് പുറമെ മന്ത്രി കെ.രാജൻ കൂടി ചാണ്ടങ്കിൽ പങ്കെടുക്കുന്നുണ്ട്.
Next Story
Adjust Story Font
16

