Quantcast

നവകേരള സദസ്സ്: ഒമ്പത് സ്റ്റേഷൻ പരിധികളിൽ ഡ്രോൺ പറത്തുന്നതിന് വിലക്ക്

തിരുവനന്തപുരം റൂറൽ ജില്ലയിലെ ഒമ്പത് സ്റ്റേഷൻ പരിധികളിലാണ് ഡ്രോൺ പറത്തുന്നതിന് വിലക്കേർപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    20 Dec 2023 12:43 PM IST

Ban on flying drones in nine station limits
X

തിരുവനന്തപുരം: നവകേരള സദസ്സ് കടന്നുപോകുന്ന സ്ഥലങ്ങൾ താൽക്കാലിക റെഡ് സോണുകളെന്ന് പൊലീസ്. തിരുവനന്തപുരം റൂറൽ ജില്ലയിലെ ഒമ്പത് സ്റ്റേഷൻ പരിധികളിലാണ് ഡ്രോൺ പറത്തുന്നതിന് വിലക്കേർപ്പെടുത്തിയത്. പാറശ്ശാല, കാട്ടാക്കട, വർക്കല, ആറ്റിങ്ങൽ, വെഞ്ഞാറമൂട്, ആര്യനാട്, മംഗലപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര എന്നീ സ്റ്റേഷൻ പരിധിയിലാണ് റെഡ് സോൺ ആയി പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വഴികളിലും മന്ത്രിമാരെത്തുന്ന എല്ലാ പ്രദേശങ്ങളിലും റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. നവകേരള സദസ്സ് സമാപിക്കാനിരിക്കെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കർശന സുരക്ഷ ഏർപ്പെടുത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story