Quantcast

കൊല്ലത്ത് സൂപ്പർമാർക്കറ്റിൽ നിന്ന് 700 കിലോയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

സ്ഥാപന ഉടമ മുൻപും ലഹരിക്കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-04-12 04:02:27.0

Published:

12 April 2025 9:31 AM IST

banned tobacco items
X

കൊല്ലം: കൊല്ലം കടയ്ക്കലിൽ സൂപ്പർമാർക്കറ്റിൽ നിന്ന് 700 കിലോയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി . ചടയമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ലഹരി ഉൽപന്നങ്ങൾ പിടികൂടിയത്. സ്ഥാപന ഉടമ മുൻപും ലഹരിക്കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു.



കണ്ണൂർ വളപട്ടണത്തും 5.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. ഉത്തർപ്രദേശ് സ്വദേശികളായ സുശീൽ കുമാർ,രാം രത്തൻ എന്നിവരാണ് പിടിയിലായത്. ഒഡിഷയിൽ നിന്ന് വില്പനക്കായെത്തിച്ച കഞ്ചാവാണെന്ന് പ്രതികൾ മൊഴി നൽകി.



TAGS :

Next Story