Quantcast

തൊണ്ടിമുതൽ കേസ്; ആന്‍റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ

ആന്‍റണി രാജുവിന് നോട്ടീസ് നൽകും

MediaOne Logo

Web Desk

  • Updated:

    2026-01-05 05:13:18.0

Published:

5 Jan 2026 9:16 AM IST

തൊണ്ടിമുതൽ കേസ്; ആന്‍റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ
X

കൊച്ചി: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്‍റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ. ആന്‍റണി രാജുവിന് നോട്ടീസ് നൽകും . വിശദമായ കേട്ടശേഷമായിരിക്കും തുടർനടപടി ഉണ്ടാവുക.

കേസിൽ കേസിൽ ആന്‍റണി രാജുവിനും വഞ്ചിയൂർ കോടതിയിലെ ക്ലർക്കായിരുന്ന ജോസിനും നെടുമങ്ങാട് കോടതി വിധിച്ച ശിക്ഷയിൽ അപ്പീലിന് പ്രോസിക്യൂഷൻ ഇന്ന് നടപടികൾ ആരംഭിക്കും. അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ മൻമോഹൻ ഡെപ്യൂട്ടി ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. പ്രതികൾക്ക് ഐപിസി 409 വകുപ്പ് പ്രകാരം 14 വർഷം വരെ ശിക്ഷ ലഭിക്കേണ്ടതാണ്.

എന്നാൽ മൂന്നു വർഷത്തെ പരമാവധി ശിക്ഷ മാത്രമാണ് നൽകിയിട്ടുള്ളത്. ഇത് പര്യാപ്തമല്ലെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്. ശിക്ഷാവിധി റദ്ദാക്കാനുള്ള നടപടികളിലേക്ക് ആന്‍റണി രാജുവും കടന്നിട്ടുണ്ട്. . കോടതി വിധിയുടെ പകർപ്പ് കിട്ടിയശേഷം അയോഗ്യതയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിക്കും. മൂന്നുവർഷത്തെ ശിക്ഷ ലഭിച്ചതോടെ എംഎൽഎ സ്ഥാനത്തുനിന്ന് ആന്‍റണി രാജു അയോഗ്യനാക്കപ്പെട്ടിരുന്നു.



TAGS :

Next Story