Quantcast

വാടക വീടിന്റെ സെക്യൂരിറ്റി തുക തിരികെ ചോദിച്ചതിന് മർദ്ദനം; റിട്ടയേർഡ് എസ്.ഐക്കെതിരെ പരാതി

അണക്കര ചെല്ലാർ കോവിൽ സ്വദേശി ബെന്നിക്കാണ് മർദനമേറ്റത്

MediaOne Logo

Web Desk

  • Updated:

    2023-07-02 01:50:58.0

Published:

2 July 2023 7:15 AM IST

Beating up for asking for security deposit of rented house; Complaint against retired S.I
X

ഇടുക്കി: വാടക വീടിന്റെ സെക്യൂരിറ്റി തുക തിരികെ ചോദിച്ചതിന് റിട്ടയേർഡ് എസ്.ഐ മദ്ദിച്ചതായി പരാതി. അണക്കര ചെല്ലാർ കോവിൽ സ്വദേശി ബെന്നിക്കാണ് മർദനമേറ്റത്. റിട്ടയേർഡ് എസ് ഐ രാജു മത്തായിയെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു.

രാജു മത്തായിയുടെ ഉടമസ്ഥതയിൽ അണക്കരയിലുള്ള വീട് ഒരു വർഷം മുമ്പാണ് ബെന്നി വാടകക്കെടുത്തത്. 25,000 രൂപ സെക്യൂരിറ്റിയും 8000 രൂപ മാസ വാടകയും നൽകിയായിരുന്നു താമസം. രണ്ടു മാസം മുമ്പ് വീടൊഴിഞ്ഞ ബെന്നി സെക്യൂരിറ്റി തുക തിരികെ ചോദിച്ചതാണ് രാജുവിനെ പ്രകോപിപ്പിച്ചത്.

വ്യാഴാഴ്ച അണക്കരയിലെ സ്വകാര്യ ലാബിൽ കണ്ട് മുട്ടിയ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും രാജു ബെന്നിയെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മർദ്ദനത്തിൽ പരുക്കേറ്റ ബെന്നി പുറ്റടി സാമൂഹികാരോഗ്യേ കേന്ദ്രത്തിൽ ചികിത്സ തേടി. ബെന്നിയുടെ പരാതിയിൽ മൊഴിയെടുത്ത് വണ്ടന്മേട് പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story