Quantcast

കോഴിക്കോട്ട് മാവോയിസ്റ്റ് തിരച്ചിലിനിറങ്ങിയ 12 പേർക്ക് തേനീച്ച കുത്തേറ്റു

രക്ഷിക്കാനായി എത്തിയ നാട്ടുകാരനായ ബാബു എന്നയാൾക്കും തേനീച്ച കുത്തേറ്റു

MediaOne Logo

Web Desk

  • Published:

    26 Feb 2025 5:45 PM IST

bee attack kozhikode
X

കോഴിക്കോട്: മാവോയിസ്റ്റ് തിരച്ചിലിന് ഇറങ്ങിയ 12 പേർക്ക് തേനീച്ച കുത്തേറ്റു. ഈങ്ങാപ്പുഴ മേലെ കക്കാട് വനത്തിൽ മാവോയിസ്റ്റ് തിരച്ചിലിന് ഇറങ്ങിയ പെരുമണ്ണാമൂഴി എസ് ഐ ജിതിൻവാസ്, എസ് ഒ ജി എസ് ഐ ബിജിത്, ഹവിൽദാർ വിജിൻ, കമാൻഡോകളായ ബിജു, ബിനീഷ്, സുജിത്, ശരത്, ജിതേഷ്, ഡെയ്സിൽ, വനിതാ കമാന്‍ഡോകളായ നിത്യ, ശ്രുതി, ദർശിത എന്നിവർക്കാണ് കുത്തേറ്റത്.

ഇവരെ രക്ഷിക്കാനായി എത്തിയ നാട്ടുകാരനായ ബാബു എന്നയാൾക്കും തേനീച്ച കുത്തേറ്റു. എല്ലാവരെയും ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു.




TAGS :

Next Story