Quantcast

അബിഗേലിനെ കാണാതായ ദിവസം രാവിലെ മറ്റൊരു കുട്ടിയേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു

അബിഗേലിന്റെ വീട്ടിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് സംഭവം. കണ്ണനല്ലൂരിലെത്തിയ സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു

MediaOne Logo

Web Desk

  • Updated:

    2023-11-29 05:28:38.0

Published:

29 Nov 2023 10:17 AM IST

അബിഗേല്‍
X

കൊല്ലം: അബിഗേലിനെ കാണാതായ ദിവസം രാവിലെ മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായുള്ള പരാതിയിലും അന്വേഷണം. കണ്ണനല്ലൂരിലെത്തിയ സ്ത്രീയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. അബിഗേലിന്റെ വീട്ടിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് സംഭവം.

സൈനികൻ ബിജുവിന്റെ വീട്ടില്‍ തിങ്കളാഴ്ചയാണ് അജ്ഞാത സംഘമെത്തിയത്. കുട്ടി ബഹളം വെച്ചപ്പോൾ ഇവര്‍ രക്ഷപ്പെട്ടെന്നും വീട്ടമ്മ ചിത്ര പറയുന്നു. തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു സംഭവം.

മകള്‍ വീടിന് പുറത്തേക്ക് വന്നപ്പോഴാണ് ഷാള്‍ ഉപയോഗിച്ച് മുഖം മറച്ചൊരു സ്ത്രീയും ഒരു പുരുക്ഷനും വീടിന് പരിസരത്ത് നിക്കുന്നത് കണ്ടത്. ആരാണെന്ന് കുട്ടി ഉറക്കെ ചോദിച്ചപ്പോള്‍ അവര്‍ ഓടി പോയെന്നും വീട്ടമ്മ ചിത്ര പറഞ്ഞു.

ഉടന്‍ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചെന്നും വീട്ടമ്മ പറഞ്ഞു. രണ്ടര വയസുള്ള ഇളയ മകനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം എത്തിയതെന്നാണ് കരുതുന്നതെന്നും ഇവര്‍ പറയുന്നു.

Watch Video Report


TAGS :

Next Story