Quantcast

ഹെൽമറ്റ് ധരിച്ച് മദ്യ മോഷണം പതിവാക്കി; കൈയോടെ പൊക്കി ബിവറേജസ് ജീവനക്കാർ

മൂന്നാം തവണയും മദ്യം മോഷ്ടിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുറത്ത് കാത്തുനിന്ന ജീവനക്കാർ പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2022-05-12 10:52:48.0

Published:

12 May 2022 10:51 AM GMT

ഹെൽമറ്റ് ധരിച്ച് മദ്യ മോഷണം പതിവാക്കി; കൈയോടെ പൊക്കി ബിവറേജസ് ജീവനക്കാർ
X

തിരുവനന്തപുരം: ബിവറേജസിൽനിന്ന് മദ്യം മോഷ്ടിച്ചയാളെ ജീവനക്കാർ കൈയോടെ പിടികൂടി. തിരുവനന്തപുരം പവർഹൗസ് റോഡിലെ പ്രീമിയം കൗണ്ടറിൽനിന്ന് മോഷണം പതിവാക്കിയ കരമന സ്വദേശി വിജു ആണ് പിടിയിലായത്. മൂന്നാം തവണ മദ്യം മോഷ്ടിക്കുന്നതിനിടെയാണ് ഇയാളെ ജീവനക്കാർ ചേർന്ന് പിടിച്ചത്. മോഷണദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.

മെയ് അഞ്ച്, ആറ് തിയതികളിൽ പവർഹൗസ് റോഡിലെ ബിവറേജസ് പ്രീമിയം കൗണ്ടറിൽനിന്ന് ഓരോ കുപ്പി മദ്യം നഷ്ടമായിരുന്നു. രാത്രികാല സ്റ്റോക്കെടുപ്പിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതോടെ ഷോപ്പിലെ സി.സി.ടി.വി ദൃശ്യങ്ങൾ ജീവനക്കാർ പരിശോധിച്ചു. ഇതിലാണ് ഹെൽമറ്റ്ധാരിയായ മോഷ്ടാവിനെ കണ്ടെത്തിയത്.

എന്നാൽ, തൊട്ടടുത്ത ദിവസവും മോഷ്ടാവ് ഇവിടെയെത്തി. സമാനരീതിയിൽ മദ്യം മോഷ്ടിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുറത്ത് കാത്തുനിന്ന ജീവനക്കാർ പിടികൂടിയത്. ഫോർട്ട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. രണ്ടുമാസംമുൻപ് സമാനരീതിയിൽ മോഷണം നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Summary: Beverages employees pick up a man used to steal liquor wearing a helmet in Thiruvananthapuram

TAGS :

Next Story