Quantcast

ഭൂട്ടാൻ വാഹനക്കടത്ത്; പൊലീസിന്റെ സഹായം തേടി കസ്റ്റംസ്

കേരളത്തിൽ എത്തിച്ചെന്ന് സംശയിക്കുന്ന ഇരുനൂറ് വാഹനങ്ങളിൽ 150 എണ്ണത്തിന്റെ രേഖകൾ കസ്റ്റംസ് ശേഖരിച്ചു

MediaOne Logo

Web Desk

  • Published:

    27 Sept 2025 2:02 PM IST

ഭൂട്ടാൻ വാഹനക്കടത്ത്; പൊലീസിന്റെ സഹായം തേടി കസ്റ്റംസ്
X

Photo|MediaOne News

കൊച്ചി: ഭൂട്ടാനിൽ നിന്നും അനധികൃതമായി വാഹനങ്ങൾ കടത്തിയെന്ന കേസിൽ പൊലീസിൻറെ സഹായം തേടി കസ്റ്റംസ്. കേരളത്തിൽ എത്തിച്ചെന്ന് സംശയിക്കുന്ന ഇരുനൂറ് വാഹനങ്ങളിൽ 150 എണ്ണത്തിന്റെ രേഖകൾ കസ്റ്റംസ് ശേഖരിച്ചു. കൂടുതൽ വാഹന ഉടമകളുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തും.

ഭൂട്ടാനിൽ നിന്നും നിയമവിരുദ്ധമായി കടത്തിയ വാഹനങ്ങളിൽ ഇരുനൂറെണ്ണമെങ്കിലും കേരളത്തിലെത്തിയെന്നാണ് കസ്റ്റംസിന്റെ സംശയം. ഇതിൽ 150 വാഹനങ്ങളുടെ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു. വാഹന ഉടമകളിൽ അമിത് ചക്കാലക്കൽ, മാഹിൻ അൻസാരി എന്നീ രണ്ടു പേരുടെ മൊഴിയാണ് നിലവിൽ രേഖപ്പെടുത്തിയത്. ബാക്കിയുള്ളവരുടെ മൊഴിയും കസ്റ്റംസ് ഉടൻ രേഖപ്പെടുത്തും.

കസ്റ്റംസ് നടത്തിയ റെയ്ഡിന് പിറകേ നിരവധി വാഹനങ്ങൾ ഒളിപ്പിച്ചുവെന്നാണ് സംശയം. അതിനാൽ തന്നെ വാഹനങ്ങൾ കണ്ടെത്താൻ പൊലീസിന്റെ സഹായവും കസ്റ്റംസ് തേടി. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് വാഹനങ്ങൾ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കത്ത് നൽകിയത്.

വാഹനങ്ങൾ കൈമാറിയെന്ന് കരുതുന്ന ഏജന്റുമാരെക്കുറിച്ചുളള കൂടുതൽ വിവരങ്ങളും കസ്റ്റംസ് ശേഖരിക്കുന്നുണ്ട്. ഏജന്റുമാർ കബളിപ്പിച്ചതോടെ കാർ വാങ്ങിയതിൽ 24 ലക്ഷത്തിൻറെ നഷ്ടം തനിക്കുണ്ടായെന്ന് കഴിഞ്ഞ ദിവസം മാഹിൻ അൻസാരി അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇദ്ദേഹത്തിൻറെ ലാൻഡ് ക്രൂയിസർ രജിസ്റ്റർ ചെയ്തിരിക്കുന്നത് അരുണാചൽ പ്രദേശിലെ നംഷായി ആർടിഒ ഓഫീസിലാണ്.

അരുണാചൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് അന്വേഷണസംഘം കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. രേഖകൾ പരിശോധിക്കാതെയാണ് കസ്റ്റംസ് വാഹനങ്ങൾ പിടികൂടിയതെന്നാരോപിച്ച് നടൻ ദുൽഖർ സൽമാൻ നൽകിയ ഹരജിയിൽ ഹൈക്കോടതി കസ്റ്റംസിനോട് വിശദീകരണം തേടിയിട്ടുണ്ട്.

TAGS :

Next Story