വോൾവോ, സ്‌കാനിയ ബസുകളിൽ ഇനി സൈക്കിളും ഇ-സ്‌കൂട്ടറും കൊണ്ടുപോകാം...

നവംബർ ഒന്നു മുതൽ തീരുമാനം നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി

MediaOne Logo

Web Desk

  • Updated:

    2021-09-27 11:26:25.0

Published:

27 Sep 2021 11:25 AM GMT

വോൾവോ, സ്‌കാനിയ ബസുകളിൽ ഇനി സൈക്കിളും ഇ-സ്‌കൂട്ടറും കൊണ്ടുപോകാം...
X

കെഎസ്ആര്‍ടിസി സ്‌കാനിയ ഓരോ മാസവും നഷ്ടം 10 ലക്ഷം രൂപ

കെ.എസ്.ആർ.ടി.സിയുടെ ദീർഘ ദൂര വോൾവോ, സ്‌കാനിയ ബസുകളിൽ ഇനി സൈക്കിളും ഇ-സ്‌കൂട്ടറും കൊണ്ടുപോകാമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

നവംബർ ഒന്നു മുതൽ തീരുമാനം നടപ്പിലാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബസുകളിൽ ഇതിനായി ക്രമീകരണം ഒരുക്കും. നിരക്ക് പിന്നീട് നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story