'ചെഗുവേര കാസ്‌ട്രോയോട് ചോദിച്ചു നമ്മൾ തോറ്റുപോയാൽ എന്ത് ചെയ്യും?'; ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ബിനീഷിന്റെ പോസ്റ്റ്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്ത് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി. തോറ്റുപോയാൽ എന്ത് ചെയ്യുമെന്ന് ചെഗുവേര കാസ്‌ട്രോയോട് ചോദിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.
ഒരിക്കൽ ചെഗുവേര ഫിദൽ കാസ്‌ട്രോയോട് ചോദിച്ചു 'ഫിദൽ നമ്മൾ തോറ്റു പോയാൽ എന്തു ചെയ്യും...?' ഫിദൽ മറുപടി പറഞ്ഞു 'പോരാട്ടം തുടരും' ചെഗുവേര വീണ്ടും ചോദിച്ചു 'അപ്പോൾ നമ്മൾ വിജയിച്ചാലോ..?' ഫിദൽ മറുപടി പറഞ്ഞു 'വീണ്ടും പോരാട്ടം തുടരും' 'അതെ., വീണ്ടും പോരാട്ടം തുടരും..'- എന്നാണ് ബിനീഷിന്റെ പോസ്റ്റ്.
Next Story
Adjust Story Font
16

