Quantcast

കുടിവെള്ളത്തെ മറന്നുകൊണ്ടുള്ള വികസനം ഇടതുപക്ഷ വികസനമായി കാണാനാവില്ല: ബിനോയ് വിശ്വം

സിപിഐ സംസ്ഥാന സമ്മേളനം സെപ്റ്റംബർ എട്ട് മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    27 Jan 2025 4:47 PM IST

Binoy Vishwams reaction to setting up the brewery
X

ആലപ്പുഴ: കുടിവെള്ളം മുടക്കിയുള്ള വികസനം ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ വികസനം മുടക്കികളല്ല, പക്ഷേ എത് വികസനം വരുമ്പോഴും കുടിവെള്ളത്തെ മറക്കാൻ പാടില്ല. തൊഴിലാളികളും കൃഷിക്കാരും പാവപ്പെട്ടവരുമാണ് ഏറ്റവും പ്രധാനം. കേരളത്തിലെ ഇടതുപക്ഷ സർക്കാർ രാജ്യത്തിന് മാതൃകയാവണം. വലതുപക്ഷ നയങ്ങളെ ചോദ്യം ചെയ്യുന്നതും വലതുപക്ഷ വികസന മാതൃകകളെ അംഗീകരിക്കാത്തതും ആകണമെന്നും ബിനോയ് വിശ്വം പറഞ്ഞു. പാലക്കാട് ബ്രൂവറി സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസ് സെപ്റ്റംബറിൽ ഛണ്ഡീഗഡിൽ നടക്കും. അതിന്റെ മുന്നോടിയായ സംസ്ഥാന സമ്മേളനം സെപ്റ്റംബർ എട്ട് മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

TAGS :

Next Story