Quantcast

'ആത്മാഭിമാനത്തെ 300 രൂപക്ക് പണയം വെക്കുന്ന നിലപാട് നിരുത്തരവാദിത്വപരം'; പാംപ്ലാനിയെ വിമർശിച്ച് സത്യദീപം

കര്‍ഷക വിരുദ്ധത അടിസ്ഥാനനയമായി സ്വീകരിച്ച ബി.ജെ.പിയെ രക്ഷകരായി കണക്കാക്കുന്നത് ഏത് സാഹചര്യത്തിലാണെന്ന ചോദ്യവും മുഖപ്രസംഗത്തില്‍ ഉയരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-23 11:23:12.0

Published:

23 March 2023 11:03 AM GMT

ആത്മാഭിമാനത്തെ 300 രൂപക്ക് പണയം വെക്കുന്ന നിലപാട് നിരുത്തരവാദിത്വപരം; പാംപ്ലാനിയെ വിമർശിച്ച് സത്യദീപം
X

എറണാകുളം: വിവാദ പ്രസ്താവനയിൽ തലശ്ശേരി അതിരൂപതാ അധ്യക്ഷൻ ജോസഫ് പാംപ്ലാനിയെ വിമർശിച്ച് സത്യദീപം. ആത്മാഭിമാനത്തെ വെറും 300 രൂപയ്ക്ക് പണയം വയ്ക്കുന്ന നിലപാട് നിരുത്തരവാദിത്വപരമാണ്. കെ സി ബി സിയും മെത്രാൻ സിനഡും കർഷകർക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളെല്ലാം ഒറ്റയടിക്ക് റദ്ദ് ചെയ്യുന്നതായിരുന്നു പാംപ്ലാനിയുടെ പ്രസ്താവനയെന്നും സത്യദീപം കുറ്റപ്പെടുത്തി. കര്‍ഷക വിരുദ്ധത അടിസ്ഥാനനയമായി സ്വീകരിച്ച ബി.ജെ.പിയെ രക്ഷകരായി കണക്കാക്കുന്നത് ഏത് സാഹചര്യത്തിലാണെന്ന ചോദ്യവും മുഖപ്രസംഗത്തില്‍ ഉയരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമാണ് സത്യദീപം.

കർഷകരുടെ പ്രശ്‌നങ്ങൾ കേവലം റബ്ബർ കർഷകരുടെ പ്രശ്‌നങ്ങൾ മാത്രമായി ലളിതവത്കരിക്കാനാണ് ബിഷപ്പ് ശ്രമിച്ചതെന്ന് പറഞ്ഞാണ് 'പരാജയപ്പെട്ട പ്രസ്താവന' എന്ന തലക്കെട്ടിലെ മുഖപ്രസംഗം ആരംഭിക്കുന്നത്. കർഷകരുടെ പ്രശ്‌നങ്ങൾ പ്രദേശികമായി ഓരോ ഇടങ്ങളിലും വ്യത്യസ്തമാണ്. ഇടുക്കിയിലെ പ്രശ്‌നമല്ല മലബാറിലെ കർഷകരുടെ പ്രശ്‌നം. ബിഷപ്പിന്റെ പ്രസ്താവന വെറും രാഷ്ട്രീയ പ്രസ്താവന മാത്രമായിപോയെന്നും മുഖപ്രസംഗം പറയുന്നു.

സ്റ്റാൻസ്വാമി അടക്കമുള്ള കാര്യങ്ങളെ ബിഷപ്പിനെ ഓർമിപ്പിക്കുന്നില്ല. പതിനായിരക്കണക്കിന് ക്രൈസ്തവരെ തടവിലാക്കുകയും അവരെ കൊന്നൊടുക്കുകയും ചെയ്ത സംഭവങ്ങളെ എങ്ങനെ മറക്കാനാവും എന്ന് മുഖപ്രസംഗം ചോദിക്കുന്നു. കർഷകരുടെ പ്രധാന പ്രശ്‌നങ്ങളെ മുഖവിലക്കെടുക്കാത്ത ഗവൺമെന്റാണ് ഇന്ത്യ ഭരിക്കുന്നതെന്നും സത്യദീപം പറയുന്നു.

റബർ വില 300 രൂപയാക്കിയാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്നായിരുന്നു പാംപ്ലാനിയുടെ പ്ര പ്രസ്താവന. ഇതിനെതിരെയാണ് സത്യദീപം മുഖപ്രസംഗത്തിലൂടെ രംഗത്തെത്തിയത്.

TAGS :

Next Story