കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ വി.ആര്‍ കൃഷ്ണൻ എഴുത്തച്ഛന്റെ 21ാം ചരമവാർഷികം ആചരിച്ച് ബിജെപിയും കോൺഗ്രസും
ബിജെപിയും ആർഎസ്എസും നടത്തുന്നത് പ്രായശ്ചിത്തമെന്ന് വി.എം സുധീരൻ

തൃശൂര്‍: കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ വി.ആർ കൃഷ്ണൻ എഴുത്തച്ഛന്റെ ഇരുപത്തിയൊന്നാം ചരമവാർഷികം ആചരിച്ച് ബിജെപിയും കോൺഗ്രസും.
മുൻ കെപിസിസി പ്രസിഡന്‍റ് വി.എം സുധീരൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ശോഭാസുരേന്ദ്രന്റെ നേതൃത്വത്തിലാണ് ബിജെപി ചരമ വാർഷിക ദിന ആചരിക്കുന്നത്. ബിജെപിയും ആർഎസ്എസും ഇപ്പോൾ നടത്തുന്നത് ചെയ്തു പോയ തെറ്റിന്റെ പ്രായശ്ചിത്തമാണെന്ന് വി.എം സുധീരൻ പറഞ്ഞു.
'സ്വാതന്ത്ര്യസമര സേനാനികളെ തിരിച്ചറിയാൻ അവർ വൈകി. സ്വാതന്ത്ര്യ സമരകാലത്ത് ആർഎസ്എസും ബിജെപിയും സാമ്രാജ്യത്വത്തിന് പാദസേവ ചെയ്യുകയായിരുന്നു. ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണ്. വി.ആർ കൃഷ്ണൻ എഴുത്തച്ഛൻ അടിമുടി കോൺഗ്രസുകാരനായിരുന്നുവെന്നും' സുധീരന്‍ പറഞ്ഞു.
Next Story
Adjust Story Font
16

