Quantcast

കള്ളപ്പണക്കേസ്: പൊലീസുമായി സഹകരിക്കേണ്ടെന്ന് ബി.ജെ.പി തീരുമാനം

കള്ളപ്പണക്കേസില്‍ സര്‍ക്കാര്‍ വേട്ടയാടുന്നു എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    15 Jun 2021 5:52 PM IST

കള്ളപ്പണക്കേസ്: പൊലീസുമായി സഹകരിക്കേണ്ടെന്ന് ബി.ജെ.പി തീരുമാനം
X

കള്ളപ്പണക്കേസ് അന്വേഷണത്തില്‍ പൊലീസുമായി സഹകരിക്കേണ്ടെന്ന് ബി.ജെ.പി തീരുമാനം. നോട്ടീസ് നല്‍കി ഹാജരാവാന്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ നിയമോപദേശം തേടാമെന്നും പാര്‍ട്ടി കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു.

കള്ളപ്പണക്കേസില്‍ സര്‍ക്കാര്‍ വേട്ടയാടുന്നു എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ഇതിനെതിരെ ഇന്ന് തിരുവനന്തപുരത്ത് കോര്‍കമ്മിറ്റി അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു.

ബി.ജെ.പി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനാണ് തീരുമാനമെങ്കില്‍ മുഖ്യമന്ത്രി അധികകാലം വീട്ടില്‍ കിടന്ന് ഉറങ്ങാമെന്ന് വിചാരിക്കേണ്ടെന്ന് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കേരളത്തില്‍ ജനാധിപത്യ ധ്വംസനാണ് നടക്കുന്നതെന്നും, ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി ബി.ജെ.പി നടത്തുന്ന സമരത്തിന് കേരള പൊതുസമൂഹം പിന്തുണക്കണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

TAGS :

Next Story