Quantcast

നിയമസഭ തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ബി.ജെ.പിയുടെ കോർ കമ്മറ്റി യോഗം നാളെ

തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് ജനറൽ സെക്രട്ടറിമാർ തയ്യാറാക്കിയ റിപ്പോർട്ട് യോഗത്തിൽ ചർച്ച ചെയ്യും

MediaOne Logo

Web Desk

  • Updated:

    2021-09-11 02:15:24.0

Published:

11 Sep 2021 2:14 AM GMT

നിയമസഭ തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ബി.ജെ.പിയുടെ കോർ കമ്മറ്റി യോഗം നാളെ
X

നിയമസഭ തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ബി.ജെ.പിയുടെ കോർ കമ്മറ്റി യോഗം നാളെ കൊച്ചിയിൽ ചേരും. തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് ജനറൽ സെക്രട്ടറിമാർ തയ്യാറാക്കിയ റിപ്പോർട്ട് യോഗത്തിൽ ചർച്ച ചെയ്യും. കൊടകര കള്ളപ്പണകേസും കോർ കമ്മിറ്റിയിൽ ചർച്ചയാകും.

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ ജനറൽ സെക്രട്ടറിമാർക്കായിരുന്നു ചുമതല. നാല് പേരടങ്ങുന്ന സംഘം പ്രാദേശിക നേതാക്കളുടേതടക്കം അഭിപ്രായം കേട്ട ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓരോ ജില്ലയിലെയും പഞ്ചായത്ത്, മണ്ഡലം,ജില്ലാ ഭാരവാഹികളെയുമെല്ലാം ഈ പ്രത്യേക സംഘം കണ്ടിരുന്നു. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ പ്രാദേശിക ഘടകങ്ങളിൽ നിന്നും രൂക്ഷമായ പരാതികളാണ് ഉയർന്നത്. കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണനും കൊച്ചിയിലെ കോർ കമ്മറ്റിയോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വിശദമായ ചർച്ച ഈ റിപ്പോർട്ടിൻ മേൽ നടക്കും. ദേശീയ നേതൃത്വത്തിനും റിപ്പോർട്ട് കൈമാറും.

തെരഞ്ഞെടുപ്പ് തോൽവിയെക്കാൾ കൂടുതൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയത് കൊടകര കള്ളപ്പണക്കേസാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. കോർകമ്മറ്റിയിൽ ഈ വിഷയം പ്രത്യേകമായി ചർച്ച ചെയ്യണമെന്ന ആവശ്യം ഉയരാനും സാധ്യതയുണ്ട്. ഇതിന് പുറമെ സി.കെ ജാനുവിന് പണം നൽകിയതുമായി ബന്ധപ്പെട്ട സംഭവങ്ങളും പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

തോൽവിയെ തുടർന്ന് ബൂത്ത് മണ്ഡലം തലത്തിൽ മാറ്റം വരുത്തിയെന്ന് പറഞ്ഞ് മുന്നോട്ട് പോകാൻ കഴിയത്താ സ്ഥിതിയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനുള്ളത്. സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ്പ് തർക്കമടക്കമുള്ള വീഴ്ചയാണ് തോൽവിക്ക് കാരണമെന്ന വിലയിരുത്തൽ ദേശീയ നേതൃത്വത്തിനുണ്ട്.




TAGS :

Next Story