ഓമല്ലൂരിൽ സിപിഎം ബിജെപി സംഘർഷം
2023 ൽ ഓമല്ലൂർ ക്ഷേത്ര ഉൽസവത്തിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊടികെട്ടാൻ എത്തിയ തർക്കത്തിന്റെ തുടർച്ചയെന്നാണ് ഇന്നത്തെ പ്രശ്‌നമെന്നാണ് സംശയം

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം ബിജെപി സംഘർഷം. ഒരു ബിജെപി പ്രവർത്തകനും മൂന്ന് സിപിഎം പ്രവർത്തകർക്കും പരിക്കേറ്റു. ബിജെപി പ്രവർത്തകനായ അഖിലിനെ സിപിഎം പ്രവർത്തകരായ എട്ടംഗ സംഘം വീടുകയറി ആക്രമിച്ചു എന്നാണ് ബിജെപി ആരോപണം. അഖിലിനും അമ്മയ്ക്കും പരിക്കുണ്ട്.
അതേസമയം, അഖിലാണ് വീടിന് മുന്നിൽക്കൂടി പോയ സിപിഎം പ്രവർത്തകരെ ആക്രമിച്ചതെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. മൂന്ന് സിപിഎം പ്രവർത്തകരും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
2023 ൽ ഓമല്ലൂർ ക്ഷേത്ര ഉൽസവത്തിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊടികെട്ടാൻ എത്തിയ തർക്കത്തിന്റെ തുടർച്ചയെന്നാണ് ഇന്നത്തെ പ്രശ്‌നമെന്നാണ് സംശയം. അഖിലിന്റെ വീടിന് സമീപത്ത് ഉപേക്ഷിച്ച നിലയിലാണ് സിപിഎം പ്രവർത്തകരുടെ വാഹനങ്ങൾ. കൂടുതൽ സംഘർഷം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ പോലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
watch video:
Adjust Story Font
16

