Quantcast

'തിരുവനന്തപുരത്തിനായി ബി.ജെ.പി ഒന്നും ചെയ്തില്ല'; പന്ന്യൻ രവീന്ദ്രൻ

മീഡിയവൺ ദേശീയപാതയിലായിരുന്നു പന്ന്യന്‍റെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2024-03-31 05:59:20.0

Published:

31 March 2024 5:05 AM GMT

Thiruvananthapuram,Pannyan Raveendran,Election2024, LokSabha202,പന്ന്യന്‍ രവീന്ദ്രന്‍,ദേശീയ പാത,ലോക്സഭാ തെരഞ്ഞെടുപ്പ് 2024,തിരുവനന്തപുരം
X

തിരുവനന്തപുരം: മതത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കാൻ ഭരണാധികാരികൾ നേതൃത്വം നൽകുന്നെന്ന് തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. ഒരേ ഒരു ഇന്ത്യ എന്ന വികാരം ഇല്ലാതാകുമോയെന്ന ആശങ്കയുണ്ടാകുന്നു. ബി.ജെ.പി തിരുവനന്തപുരത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും മീഡിയവൺ 'ദേശീയപാത'യിൽ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

'2005 ൽ മത്സരിക്കുമ്പോൾ കെ.കരുണാകരന്റെ പിന്തുണ ഞങ്ങൾക്കുണ്ടായിരുന്നു. ഇത്തവണ ജനങ്ങളുടെ മനോഭാവം നമുക്ക് അനുകൂലമാണ്. ബി.ജെ.പി ഭരണത്തിൽ വന്ന 10 വർഷത്തിനുള്ളിൽ എന്തെങ്കിലും കാര്യം നടന്നോ?. രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയാണ് എന്നൊക്കെ ശരിയാണ്. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടി ബി.ജെ.പിയാണ്. മത്സരിക്കുന്ന മണ്ഡലത്തിലെങ്കിലും എന്തെങ്കിലും ചെയ്‌തിട്ടുണ്ടോ. ഇടതുപക്ഷം പാർലമെന്റിലെത്തിയാൽ ഇൻഡ്യ മുന്നണിയുടെ നിർണായക ശക്തിയാകുമെന്ന് ജനങ്ങൾക്കറിയാം. ആ മുന്നണി തിരുത്തൽ ശക്തിയാകുമെന്നും ജനങ്ങൾക്കറിയാം.'.. അദ്ദേഹം പറഞ്ഞു.

'20 എം.പിമാർ കേരളത്തിൽ നിന്ന് പാർലമെന്റിൽ എത്തിയിട്ടുണ്ട്. സി.എ.എ വിഷയം വന്നപ്പോൾ അതിൽ 19 എം.പിമാരും എവിടെയാണെന്ന് ഒരുപിടിയുമില്ല. ആലപ്പുഴ എം.പി ആരിഫാണ് പാർലമെന്റിൽ തൊണ്ട പൊളിച്ച് സി.എ.എക്കെതിരെ സംസാരിച്ചത്'.. പന്ന്യൻ പറഞ്ഞു.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് കേരളം എങ്ങനെ കാണുന്നു എന്നറിയാൻ മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ നടത്തിയ പര്യടനം 'ദേശീയപാത' ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും.


TAGS :

Next Story