Quantcast

'വട്ടിയൂർക്കാവും നഷ്ടമാകും?'; ശ്രീലേഖയുടെ സ്ഥാനാർഥിത്വം അണികള്‍ ഏറ്റെടുത്തില്ലെന്ന് ബിജെപി വിലയിരുത്തല്‍

പാർട്ടിയിലെ എല്ലാ വിഭാഗത്തിനും താത്പര്യമുള്ള സ്ഥാനാർഥി ആയിരുന്നില്ല ശ്രീലേഖ.ഇതാണ് ബിജെപിയുടെ വോട്ട് മറ്റ് മുന്നണികള്‍ക്ക് പോകാന്‍ കാരണമായെന്ന് വിലയിരുത്തപ്പെടുന്നു

MediaOne Logo

Web Desk

  • Updated:

    2026-04-17 10:26:14.0

Published:

17 April 2026 9:43 AM IST

വട്ടിയൂർക്കാവും നഷ്ടമാകും?; ശ്രീലേഖയുടെ സ്ഥാനാർഥിത്വം അണികള്‍ ഏറ്റെടുത്തില്ലെന്ന് ബിജെപി വിലയിരുത്തല്‍
X

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞടുപ്പിൽ വട്ടിയൂർക്കാവിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന് ബിജെപി വിലയിരുത്തല്‍. ആർ.ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വം പാർട്ടി സംവിധാനത്തെ പൂർണ്ണമായും ഉണർത്തിയില്ലെന്നും ബിജെപിയുടെ വോട്ട് മറ്റ് മുന്നണികള്‍ക്ക് പോകാന്‍ കാരണമായെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

പാർട്ടിയിലെ എല്ലാ വിഭാഗത്തിനും താത്പര്യമുള്ള സ്ഥാനാർഥി ആയിരുന്നില്ല ശ്രീലേഖ.ഇതാണ് ബിജെപിയുടെ വോട്ട് മറ്റ് മുന്നണികള്‍ക്ക് പോകാന്‍ കാരണമായെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം, വട്ടിയൂർക്കാവ് മണ്ഡലത്തില്‍ മറ്റ് രണ്ട് മുന്നണികളും വിജയപ്രതീക്ഷയിലാണ്. വി.കെ പ്രശാന്ത് 8000ത്തിനും 10000നും ഇടയില്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് സിപിഎം കണക്ക്. രാഷ്ട്രീയത്തിനതീതമായ പ്രശാന്തിന്റെ ക്ലീൻ ഇമേജ് ഗുണംചെയ്തെന്നു സിപിഎം വിലയിരുത്തുന്നു. കഴിഞ്ഞ തവണത്തെ 21000 ഭൂരിപക്ഷത്തില്‍ എത്തുമെന്നും പാർട്ടി കണക്കില്‍പ്പെടാത്ത മേഖലകളില്‍ നിന്ന് വോട്ട് കിട്ടിയെന്നുമുള്ള കണക്കുകൂട്ടലിലാണ് വി.കെ പ്രശാന്ത്.

എന്നാല്‍ 5000നും 10000നും ഇടയില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെട്ട എന്‍എസ് എസ്,ക്രൈസ്തവ വോട്ടുകള്‍ കിട്ടിയെന്ന് കെ.മുരളീധരന്‍ പറയുന്നു. കഴിഞ്ഞതവണ സിപിഎമ്മിന് പോയ പട്ടം, കേശവദാസപുരം മേഖലയിലെ ക്രൈസ്തവ വോട്ട് കിട്ടിയെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. ഭരണവിരുദ്ധവികാരം വലിയ തോതില്‍ ഗുണം ചെയ്തെന്ന് യുഡിഎഫ് കരുതുന്നു.

16,5272വോട്ടർമാരാണ് വട്ടിയൂര്‍കാവ് മണ്ഡലത്തിലുള്ളത്. ഇതില്‍ 61125 പുരുഷന്മാരും 66000സ്ത്രീകളുമടക്കം 12,7127 പേരാണ് വോട്ട് ചെയ്തത്. എസ് ഐ ആറിന് ശേഷം 42000 വോട്ടർമാർ കഴിഞ്ഞ വർഷത്തേക്കാള്‍ ഇത്തവണ കുറഞ്ഞിട്ടുണ്ട്.


TAGS :

Next Story