ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍
എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍

ഇടുക്കി: വട്ടവടയില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപി. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ആക്രമണത്തിന് നേതൃത്വം നല്‍കിയ സിപിഐ സ്ഥാനാര്‍ഥി രാമരാജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.
നേരത്തെ, കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച് വട്ടവട പഞ്ചായത്തിലെ കടവരി വാര്‍ഡില്‍ ബിജെപി- സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി സിപിഎം എതിരില്ലാതെ വിജയിക്കുന്ന വാര്‍ഡാണിത്. ഇവിടെ ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു.
Next Story
Adjust Story Font
16

