Quantcast

തിരുവനന്തപുരം ജില്ലയിൽ 50 ഇടങ്ങളിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല

എൻഡിഎ ഘടകകക്ഷികളും ഇവിടങ്ങളിൽ മത്സരിക്കുന്നില്ല

MediaOne Logo

Web Desk

  • Updated:

    2025-11-25 07:12:14.0

Published:

25 Nov 2025 10:18 AM IST

തിരുവനന്തപുരം ജില്ലയിൽ 50 ഇടങ്ങളിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല
X

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരുവനന്തപുരം ജില്ലയിൽ 50 ഇടങ്ങളിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല. അഞ്ച് നഗരസഭാ വാർഡിലും 43 പഞ്ചായത്ത് വാർഡിലും ആരെയും നിർത്താനായില്ല. എൻഡിഎ ഘടകകക്ഷികളും ഇവിടങ്ങളിൽ മത്സരിക്കുന്നില്ല.ഇന്നലെയാണ് അന്തിമ സ്ഥാനാർഥി പട്ടിക പുറത്ത് വന്നത്.

ബിജെപിക്ക് സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന നെടുമങ്ങാട് നഗരസഭയിലെ പെരുമല,പറമുട്ടം,പത്താംകല്ല്,കൊപ്പം,പുങ്കംമൂട് വാർഡുകളിലും, കിളമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ നഗരൂർ ഡിവിഷനിലും പുതുക്കുറിച്ചി ഡിവിഷനിലും ബിജെപിക്ക് സ്ഥാനാർഥികളില്ല.

അതേസമയം,നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥി ചിത്രമായി. സംസ്ഥാനത്താകെ 72,005 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.37,൭൮൬ സ്ത്രീ സ്ഥാനാർഥികളും 34,218​ പുരുഷ സ്ഥാനാർഥികളും ഒരു ​ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയുമാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറം ജില്ലയിലാണ്.വയനാട്ടിലാണ് കുറവ്. നിലവിലെ കണക്ക് പ്രകാരം 35,206 പേർ പത്രിക പിൻവലിച്ചു.

അതേസമയം, പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്നുമുതൽ ആരംഭിക്കും. പ്രിസൈഡിങ്, ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥർക്കാണ് പരിശീലനം. പോസ്റ്റൽ ബാലറ്റ് വിതരണം നാളെ മുതൽ ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.


TAGS :

Next Story