Quantcast

ഹരിപ്പാട് ചിങ്ങോലിയില്‍ വോട്ട് വെട്ടാൻ ബിജെപി ഇടപെടൽ: മുസ്‍ലിം വോട്ട് വെട്ടാന്‍ ഫോം 7 നല്‍കിയെന്ന് പരാതി

ബിഎല്‍ഒയുടെ പേരും വെട്ടിമാറ്റാനുള്ള ഫോമില്‍ ഉണ്ടെന്നും നാട്ടുകാര്‍ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2026-01-23 02:25:24.0

Published:

23 Jan 2026 7:35 AM IST

ഹരിപ്പാട് ചിങ്ങോലിയില്‍ വോട്ട് വെട്ടാൻ ബിജെപി  ഇടപെടൽ: മുസ്‍ലിം വോട്ട് വെട്ടാന്‍ ഫോം 7 നല്‍കിയെന്ന് പരാതി
X

ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ ചിങ്ങോലി പഞ്ചായത്തിൽ രണ്ട് ബൂത്തുകളിലെ വോട്ടർമാരുടെ പേരുകൾ വെട്ടി മാറ്റാൻ എസ്ഐആർ ഫോം 7 ബി എൽ ഒ യ്ക്ക് നൽകിയതായി പരാതി. 166, 164 ബൂത്തുകളിലെ മുസ്‍ലിം വോട്ടർമാരെ വെട്ടി മാറ്റാനുള്ള ഫോം ആണ് നൽകിയത്.ഇതിന് പിന്നിൽ ബിജെപിയാണെന്നാണ് വോട്ടർമാർ പറയുന്നത്. ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഉണ്ണിത്താനെതിരെയാണ് പരാതി.

ഫോം 7 ഓണ്‍ലൈനിലാണ് സമര്‍പ്പിക്കേണ്ടത്.ഡല്‍ഹിയില്‍ നിന്നാണ് ഈ ഫോമുകള്‍ പൂരിപ്പിച്ചത്. നാട്ടിലില്ല എന്ന് പറഞ്ഞിരിക്കുന്ന 57 പേരില്‍ 10 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും നാട്ടുകാര്‍ പറയുന്നു.ബിഎല്‍ഒയുടെ പേരും വെട്ടിമാറ്റാനുള്ള ഫോമില്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു.ഫോമില്‍ പറഞ്ഞ മുഴുവന്‍ പേരും നാട്ടിലുണ്ടെന്നും വോട്ടര്‍മാര്‍ പറയുന്നു. എസ്ഐആറിന്‍റെ നടപടികളുടെ ആദ്യഘട്ടത്തില്‍ ബിജെപി ഇടപെടല്‍ ഉണ്ടായിരുന്നില്ല. അവസാനഘട്ടത്തിലാണ് ബിജെപി ഇടപെടല്‍ നടത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.


TAGS :

Next Story