Quantcast

തൃശൂരിൽ ബിജെപി വോട്ടിന്, കിറ്റ് നൽകിയതായി പരാതി

പണം മുടക്കി ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു

MediaOne Logo

Web Desk

  • Updated:

    2026-04-04 13:59:39.0

Published:

4 April 2026 5:55 PM IST

തൃശൂരിൽ ബിജെപി വോട്ടിന്, കിറ്റ് നൽകിയതായി പരാതി
X

തൃശൂർ: വോട്ടിന് കിറ്റ് വിതരണം ചെയ്തതായി ബിജെപിക്ക് എതിരെ പരാതി. ഒളരിയിലെ സൂപ്പർമാർക്കറ്റിൽ നിന്നാണ് കിറ്റ് വിതരണം ചെയ്തത്. പണം മുടക്കി ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു.

പ്രദേശത്തെ ചില ആളുകൾ എത്തി സൂപ്പർ മാർക്കറ്റിൽ നിന്ന് കിറ്റ് വാങ്ങിപ്പോവുകയായിരുന്നു. രാധാകൃഷ്ണൻ എന്ന വ്യക്തിയാണ് കിറ്റ് ഓർഡർ ചെയ്തത് എന്നാണ് സൂപ്പർ മാർക്കറ്റ് ഉടമ പറയുന്നത്. ഇയാൾ ബിജെപി നേതാവാണ് എന്നാണ് സിപിഐ ആരോപിക്കുന്നത്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കോടികൾ ഒഴുക്കുന്നുവെന്ന് എൽഡിഎഫ് ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും ഇത്തരത്തിൽ കിറ്റ് വിതരണം നടന്നിരുന്നു എന്നാണ് ഇവരുടെ ആരോപണം.

TAGS :

Next Story