Quantcast

ബിജെപി പ്രാദേശിക നേതാവും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയിൽ

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സജി മരിച്ചതാണെന്ന് സംശയം

MediaOne Logo

Web Desk

  • Published:

    20 Jan 2024 6:56 PM IST

bjp_death
X

ആലപ്പുഴ: കായംകുളത്ത് ബിജെപി പ്രാദശിക നേതാവിനെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. ബിജെപി കായംകുളം മണ്ഡലം സെക്രട്ടറി ചിറക്കടവം രാജധനിയിൽ പികെ സജി ഭാര്യ ബിനു എന്നിവരാണ് മരിച്ചത്.

ഭാര്യ ബിനുവിന്റെ ദേഹത്ത് വെട്ടേറ്റ മുറിവുകളുണ്ട്. സജിയുടെ കൈയിൽ കത്തിയും കണ്ടെത്തി. ഭാര്യയുടെ മൃതദേഹം മുകളിലത്തെ മുറിയിലും സജിയുടെ മൃതദേഹം താഴത്തെ മുറിയിലും കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സജി ജീവനൊടുക്കിയതാകാമെന്നാണ് സംശയം.

വൈകുന്നേരം ഫോണിൽ വിളിച്ച മകൻ മാതാപിതാക്കളെ ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ അയൽവീട്ടിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അയൽവാസികൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

മകന് എഴുതിയ കത്ത് മുറിയിൽ കണ്ടെത്തിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങൾ നിലവിലുണ്ടായിരുന്നതായും വിവരം ലഭിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

TAGS :

Next Story