Quantcast

ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്; പ്രതിഷേധക്കാർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് കുശലം പറഞ്ഞും കൈകൊടുത്തും ചാണ്ടി ഉമ്മന്‍

പുതുപ്പള്ളിയില്‍ വികസന മുരടിപ്പ് ആരോപിച്ചാണ് എംഎല്‍എ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തിയത്

MediaOne Logo

Web Desk

  • Published:

    27 Feb 2026 7:34 PM IST

bjp march to chnady oommen office
X

കോട്ടയം: സ്വന്തം ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് കുശലം ചോദിച്ചും കൈകൊടുത്തും ചാണ്ടി ഉമ്മന്‍ എംഎല്‍എ. പുതുപ്പള്ളിയില്‍ വികസന മുരടിപ്പ് ആരോപിച്ചാണ് എംഎല്‍എ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് കഴിഞ്ഞ് നേതാക്കളും പ്രവര്‍ത്തകരും മടങ്ങാനിരിക്കെയാണ് എംഎല്‍എയുടെ കുശലാന്വേഷണം.

ഇന്ന് രാവിലെയായിരുന്നു എംഎല്‍എ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്. മാര്‍ച്ച് കഴിഞ്ഞതും ചാണ്ടി ഉമ്മന്‍ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. ബിജെപിയുടെ മധ്യമേഖലാ ഉപാധ്യക്ഷനായ എന്‍. ഹരിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. എന്‍. ഹരി ഉള്‍പ്പെടെയുള്ളവരെ കണ്ട് ചാണ്ടി ഉമ്മന്‍ സൗഹൃദം പങ്കിട്ടു. ഇതിനിടെ മറ്റ് ചില നേതാക്കള്‍ എംഎല്‍എക്കെതിരെ രംഗത്തെത്തി. വീണാ ജോര്‍ജിന് സമാനമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് എംഎല്‍എ പ്രതിഷേധക്കാര്‍ക്ക് ഇടയിലേക്ക് ഇറങ്ങിയതെന്ന് ആരോപിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഗോ ബാക്ക് വിളിച്ചു.

അതേസമയം, ബിജെപി സമരം എംഎല്‍എയും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയാണെന്ന് സിപിഎം ആരോപിച്ചു.

TAGS :

Next Story