സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് നിവേദനം നൽകാനെത്തിയ വയോധികനെ പിടിച്ച് തള്ളി BJP പ്രവർത്തകർ
കലുങ്ക് സംവാദ ചർച്ചക്ക് എത്തി സുരേഷ് ഗോപി മടങ്ങുമ്പോഴായിരുന്നു സംഭവം

Photo| MediaOne
കോട്ടയം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് നിവേദനം നൽകാനെത്തിയ വയോധികനെ പിടിച്ച് തള്ളി BJP പ്രവർത്തകർ. പൊലീസും നേതാക്കളും എത്തി പിന്തിരിപ്പിച്ച ശേഷമാണ് വിട്ടയച്ചത്. കോട്ടയം പള്ളിക്കതോടിൽ വെച്ചായിരുന്നു സംഭവം.
വാഹനം തടഞ്ഞു നിവേദനം നൽകാൻ ശ്രമിക്കവെ പൊലീസ് എത്തി ഇയാളെ പിടിച്ചു മാറ്റി. അതിനിടയിലാണ് BJP പ്രവർത്തകർ ഇയാളെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.
കട വരാന്തയിലേക്ക് ബിജെപി പ്രവർത്തകർ ഉന്തിത്തള്ളി കയറ്റിയ ഇയാൾ പൊട്ടി കരഞ്ഞു കൊണ്ടാണ് മടങ്ങിയത്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് വിട്ടയച്ചു. പള്ളിക്കത്തോടിൽ കലുങ്ക് സംവാദ ചർച്ചക്ക് എത്തി സുരേഷ് ഗോപി മടങ്ങുമ്പോഴായിരുന്നു സംഭവം.
Next Story
Adjust Story Font
16

