Quantcast

ചീഫ് ജസ്റ്റിസിനെതിരായ വിമര്‍ശനം: ദുബെയെയും ശര്‍മ്മയെയും തള്ളി ബിജെപി,താക്കീത് നല്‍കി

ഇരുവരും പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ

MediaOne Logo

Web Desk

  • Updated:

    2025-04-20 03:28:04.0

Published:

20 April 2025 6:46 AM IST

ചീഫ് ജസ്റ്റിസിനെതിരായ വിമര്‍ശനം: ദുബെയെയും ശര്‍മ്മയെയും തള്ളി ബിജെപി,താക്കീത് നല്‍കി
X

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെ വിമർശിച്ച എംപിമാരായ നിഷികാന്ത് ദുബെയെയും ദിനേശ് ശർമ്മയെയും തള്ളി ബിജെപി. ഇരുവരുടെയും അഭിപ്രായങ്ങളോട് യോജിക്കുന്നില്ലെന്ന് ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ വ്യക്തമാക്കി. ഇരുവരും പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും ബിജെപി ജുഡീഷ്യറിയെ ബഹുമാനിക്കുന്നുവെന്നും നഡ്ഡപറഞ്ഞു.

ദുബെയ്ക്കും ശർമ്മയ്ക്കും ബിജെപി താക്കീത് നൽകി. രാജ്യത്ത് മതപരമായ യുദ്ധങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിന് ഉത്തരവാദികള്‍ സുപ്രിം കോടതിയാണെന്നായിരുന്നു പരാമർശം.ആഭ്യന്തര യുദ്ധങ്ങൾക്ക് കാരണം ചീഫ് ജസ്റ്റിസ് സജീവ് ഖന്നയാണെന്നും ദുബെ പറഞ്ഞിരുന്നു.

TAGS :

Next Story