'തൃശൂരില്‍ വോട്ട് ചേർത്തപ്പോഴാണ് രണ്ടാം വോട്ടര്‍ ഐഡി കാർഡ് കിട്ടിയത്'; വിചിത്ര വിശദീകരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.ഉണ്ണിക്കൃഷ്ണൻ
ആതിരയുടെ ബന്ധുവിട്ടീല്‍ താമസിച്ചതിനാലാണ് ആ വിലാസം വന്നതെന്നും ഉണ്ണിക്കൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു

മലപ്പുറം:രണ്ട് വോട്ടര്‍ ഐഡി കാർഡുപയോഗിച്ചതിലും തൃശൂർ വോട്ട് ചേർത്തതിലും വിചിത്ര വിശദീകരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.ഉണ്ണിക്കൃഷ്ണന്‍. തൃശൂരില്‍ വോട്ട് ചേർത്തപ്പോഴാണ് രണ്ടാമത്തെ ഐഡി കാർഡ് കിട്ടിയതെന്നും ആർക്കെങ്കിലും പരാതിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും മലപ്പുറം സ്വദേശിയായ വി.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്‍റ് ആതിരയുടെ ബന്ധുവിട്ടീല്‍ താമസിച്ചതിനാലാണ് ആതിരയുടെ വിലാസം വന്നതെന്നും ഉണ്ണിക്കൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു.
ബിജെപി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റും പൂങ്കുന്നം കൗൺസിലറുമായ ഡോ. വി ആതിരയുടെ മേൽവിലാസത്തില്‍ അഞ്ചുപേര്‍ക്കായിരുന്നു വോട്ടുകൾ ചേർത്തിരുന്നത്. ഉണ്ണികൃഷ്ണൻ ഉൾപ്പെടെ ഉള്ളവരുടെ ഐഡി കാർഡിൽ ആതിരയുടെ മേൽവിലാസമായ പള്ളിപറ്റ ഹൗസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആതിരയാണ് വീട് തരപ്പെടുത്തി തന്നതെന്നും അവരുടെ ബന്ധുക്കളുടെ വീട്ടിൽ താമസിച്ചതിനാലാണ് ആ വിലാസം വന്നതെന്നുമാണ് ഉണ്ണികൃഷ്ണന്‍ കഴിഞ്ഞദിവസം വിശദീകരിച്ചത്. തൃശൂർ ലോകസഭാ മണ്ഡലത്തിന്റെ ചുമതലയുള്ളതിനാൽ കഴിഞ്ഞ ഒന്നര വർഷമായി താൻ ഇവിടെയാണ് താമസിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ കഴിഞ്ഞിദിവസം പറഞ്ഞത്. ആതിരയുടെ ഭർത്താവിൻ്റെ സഹോദരനും കാസർകോട് സ്വദേശിയുമായ ആഷിഷിനും തൃശൂരിൽ മറ്റൊരു വിലാസത്തിൽ വോട്ട് ചേർത്തിരുന്നു.
Adjust Story Font
16

