'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; പൂഞ്ഞാറില്‍ ഓഫറുമായി ബിജെപി വനിതാ നേതാവ്, പരാതി നല്‍കാന്‍ എല്‍ഡിഎഫും യുഡിഎഫും
പഞ്ചായത്ത് അംഗങ്ങളുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഓഡിയോ സംഭാഷണമെത്തിയത്

കോട്ടയം: കോട്ടയം പൂഞ്ഞാറില്‍ റാലിക്ക് വരുന്നവര്‍ക്ക് സാരി വാഗ്ദാനം ചെയ്ത് ബിജെപി വനിതാ നേതാവ്. പൂഞ്ഞാര്‍ മണ്ഡലത്തിലെ തിടനാട് വനിതാ റാലിക്ക് എത്തുന്നവര്‍ക്കാണ് സാരി വാഗ്ദാനം. പ്രവർത്തകർക്ക് സാരി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മിനര്‍വ മോഹനന്റെ ശബ്ദസംഭാഷണം പുറത്തായി. ബിജെപി പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റാണ് മിനര്‍വ മോഹന്‍.
പഞ്ചായത്ത് അംഗങ്ങളുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഓഡിയോ സംഭാഷണമെത്തിയത്. ഗ്രൂപ്പ് മാറി അയച്ച സന്ദേശം പിന്നീട് ഡിലീറ്റ് ചെയ്തു. നടന്ന തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും എല്‍ഡിഎഫും യുഡിഎഫും പ്രതികരിച്ചു.
watch video
Next Story
Adjust Story Font
16

