Quantcast

മട്ടന്നൂരിൽ ബിജെപിയുടേത് ദയനീയ പ്രകടനം; ആറു വാർഡുകളിൽ ലഭിച്ചത് 20ൽ താഴെ വോട്ടുകൾ

ആകെ 35 സീറ്റുകളിൽ 21 സീറ്റ് നേടി എൽഡിഎഫ് ഭരണം നിലനിർത്തി. എൽഡിഎഫിൽ സിപിഎം-19 സീറ്റ്, സിപിഐ-1, ഐഎൻഎൽ-1, യുഡിഎഫിൽ ഐഎൻസി-9, ഐയുഎംഎൽ-5 എന്നിങ്ങനെയാണ് സീറ്റ് നേടിയത്.

MediaOne Logo

Web Desk

  • Published:

    22 Aug 2022 12:24 PM GMT

മട്ടന്നൂരിൽ ബിജെപിയുടേത് ദയനീയ പ്രകടനം; ആറു വാർഡുകളിൽ ലഭിച്ചത് 20ൽ താഴെ വോട്ടുകൾ
X

കണ്ണൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടേത് ദയനീയ പ്രകടനം. പല വാർഡുകളിലും 20ൽ താഴെ വോട്ടുകളാണ് ബിജെപി സ്ഥാനാർഥികൾക്ക് ലഭിച്ചത്. അഞ്ചാം വാർഡായ ആണിക്കരിയിൽ ബിജെപി സ്ഥാനാർഥിയായ എംകെ സീതക്ക് ആറു വോട്ടാണ് ലഭിച്ചത്. ഇവിടെ യുഡിഎഫ് സ്ഥാനാർഥി മുസ് ലിം ലീഗിലെ ഉമൈബ ടീച്ചറാണ് ജയിച്ചത്. 255 വോട്ടാണ് ഇവരുടെ ഭൂരിപക്ഷം. മൂന്നാം വാർഡായ എളന്നൂരിലെ ബിജെപി സ്ഥാനാർഥി പി. ജിനേഷ്, എട്ടാം വാർഡായ മുണ്ടയോട് ബിജെപി സ്ഥാനാർഥി പി.വി സജിത, ഒമ്പതാം വാർഡായ പെരുവയൽക്കരിയിൽ ബിജെപി സ്ഥാനാർഥിയായ പി. ദിവ്യ എന്നിവർക്ക് 15 വോട്ടുകൾ മാത്രമാണ് നേടാനായത്. എളന്നൂരിൽ കോൺഗ്രസും മറ്റു രണ്ടിടങ്ങളിൽ സിപിഎം സ്ഥാനാർഥികളുമാണ് വിജയിച്ചത്. ആകെ 35 സീറ്റുകളിൽ 21 സീറ്റ് നേടി എൽഡിഎഫ് ഭരണം നിലനിർത്തി. എൽഡിഎഫിൽ സിപിഎം-19 സീറ്റ്, സിപിഐ-1, ഐഎൻഎൽ-1, യുഡിഎഫിൽ ഐഎൻസി-9, ഐയുഎംഎൽ-5 എന്നിങ്ങനെയാണ് സീറ്റ് നേടിയത്.

ഓരോ വാർഡുകളിലെയും സ്ഥാനാർഥികളുടെ പേരും ലഭിച്ച വോട്ടുകളും:

വാർഡ് 1 മണ്ണൂർ

പി രാഘവൻ മാസ്റ്റർ(ഐഎൻസി)-538

എം വി സുരേഷ് ( സിപിഎം)-467

എം കെ ദീപേഷ് (ബിജെപി)-100

ഭൂരിപക്ഷം 71

വാർഡ് 2 പൊറോറ

കെ പ്രിയ (ഐഎൻസി)-537

സൗമ്യ രജിത്ത്( സിപിഎം)-474

കെ സൗമ്യ(ബിജെപി)-73

ഭൂരിപക്ഷം: 63

വാർഡ് 3 ഏളന്നൂർ

കെ അഭിനേഷ്(ഐഎൻസി)-589

ബിന്ദു പറമ്പൻ( സിപിഎം)-543

പി ജിനേഷ്(ബിജെപി)-15

ഭൂരിപക്ഷം 46

വാർഡ് 4 കീച്ചേരി

ഒ കെ സ്‌നേഹ(സിപിഎം)-532

പി പി സുബൈദ(ഐഎൻസി)-354

ടി പ്രഗിത (ബിജെപി)-42

ഭൂരിപക്ഷം 178

വാർഡ് 5 ആണിക്കരി

ഉമൈബ ടീച്ചർ(ഐയുഎംഎൽ)-636

എ ശ്രീജ(സ്വതന്ത്ര)-381

എം കെ സീത(ബിജെപി)-6

ഭൂരിപക്ഷം: 255

വാർഡ് 6 കല്ലൂർ

കെ മജീദ്(സിപിഎം)-503

കെ ഗോവിന്ദൻ(സിഎംപി സിസി( സി പി ജെ)-239

കെ സുനിൽകുമാർ (ബിജെപി)-67

ഭൂരിപക്ഷം: 264

വാർഡ് 7 കളറോഡ്

പി പി അബ്ദുൽ ജലീൽ(ഐയുഎംഎൽ)-505

പി റീത്ത( സിപിഎം)-343

കെ സാജിർ( എസ്ഡിപിഐ)-105

എൻ പി പ്രകാശൻ (ബിജെപി)-18

ഭൂരിപക്ഷം 162

വാർഡ് 8 മുണ്ടയോട്

പി ശ്രീജ(സിപിഐഎം)-421

ഉഷ ബാലകൃഷ്ണൻ( ഐഎൻസി)-417

പി വി സജിത (ബിജെപി)-15

ഭൂരിപക്ഷം 4

വാർഡ് 9 പെരുവയൽക്കരി

സി ശ്രീലത(സിപിഐഎം)-459

സി പി ശോഭന( ഐഎൻസി)-234

പി ദിവ്യ (ബിജെപി)-15

ഭൂരിപക്ഷം 225

വാർഡ് 10 ബേരം

എം അഷ്‌റഫ്(ഐയുഎംഎൽ)-559

വി നൗഫൽ(സിപിഐഎം)-550

സി എം മുഹമ്മദ് അലി( എസ് ഡി പി ഐ)-24

ജി അജിത്ത് കുമാർ (ബിജെപി)-17

നൗഫൽ( സ്വതന്ത്രൻ)-6

ഭൂരിപക്ഷം 9

വാർഡ് 11 കായലൂർ

ഇ ശ്രീജേഷ്(സിപിഐഎം)-524

സി കെ രമേഷ് (ബിജെപി)-184

വി റഫീഖ്( ഐ എൻ സി)-113

ഭൂരിപക്ഷം 340

വാർഡ് 12 കോളാരി

പി അനിത(സിപിഐഎം)-362

പി ശ്രുതി(ബിജെപി)-329

കെ റീന ടീച്ചർ( ഐ എൻ സി)-306

ഭൂരിപക്ഷം 33

വാർഡ് 13 പരിയാരം

ടി കെ സിജിൽ(സിപിഐഎം)-516

എം സുധീന്ദ്രൻ മാസ്റ്റർ( ഐ എൻ സി)-404

സി അബ്ദുൾ റഫീഖ്( എസ്ഡിപിഐ)-81

ഇ ജിതിൻ (ബിജെപി)-23

ഭൂരിപക്ഷം 112

വാർഡ് 14 അയ്യല്ലൂർ

കെ ശ്രീന(സിപിഐഎം)-662

കെ സി ഗീത( ഐ എൻ സി)-116

രാഗിണി (ബിജെപി)-41

ഭൂരിപക്ഷം 546

വാർഡ് 15 ഇടവേലിക്കൽ

കെ രജത(സിപിഐഎം)-661

ടി വി രത്‌നാവതി( ഐ എൻ സി)-81

എൻ ഇന്ദിര (ബിജെപി)-38

ഭൂരിപക്ഷം 580

വാർഡ് 16 പഴശ്ശി

പി ശ്രീനാഥ്(സിപിഎം)-602

മുസ്തഫ ചൂര്യോട്ട്( ഐയുഎംഎൽ)-266

പി പി രാജേഷ് (ബിജെപി)-29

ഭൂരിപക്ഷം 336

വാർഡ് 17 ഉരുവച്ചാൽ

കെ കെ അഭിമന്യു(സിപിഐഎം)-595

വി റമീസ്( ഐ യു എം എൽ)-326

വനേഷ് ഒറോക്കണ്ടി(ബിജെപി)-29

ഭൂരിപക്ഷം 269

വാർഡ് 18 കരേറ്റ

പി പ്രസീന(സിപിഐ)-597

കെ ബിന്ദു(ബിജെപി)-304

കെ സി ഷിബിന(ഐ എൻ സി)-100

ഭൂരിപക്ഷം 293

വാർഡ് 19 കുഴിക്കൽ

എം ഷീബ(സിപിഐഎം)-584

സുരേഷ് മാവില(ഐ എൻ സി)-452

സി ഹരീന്ദ്രൻ(ബിജെപി)-97

ഭൂരിപക്ഷം: 132

വാർഡ് 20 കയനി

എം രഞ്ജിത്ത്(സിപിഐഎം)-561

സുബൈദ ടീച്ചർ(ഐ എൻ സി)-508

കെ റിനീഷ്(ബിജെപി)-66

പി പവാസ്( എസ്ഡിപിഐ)-50

ഭൂരിപക്ഷം 53

വാർഡ് 21 പെരിഞ്ചേരി

മിനി രാമകൃഷ്ണൻ(ഐഎൻസി)-377

കെ ഒ പ്രസന്നകുമാരി(സിപിഐഎം)-335

കെ പി മിനി(ബിജെപി)-22

ഭൂരിപക്ഷം 42

വാർഡ് 22 ദേവർകാട്

ഒ പ്രീത(സിപിഐഎം)-452

ശ്രുതി റിജേഷ്(ഐഎൻസി)-210

റീജ(ബിജെപി)-101

ഭൂരിപക്ഷം 242

വാർഡ് 23 കാര

പി പ്രമിജ(സിപിഐഎം)-651

ആർ കെ പ്രീത(ഐഎൻസി)-190

കെ പി ശശികല(ബിജെപി)-82

ഭൂരിപക്ഷം 461

വാർഡ് 24 നെല്ലൂന്നി

എൻ ഷാജിത്ത് മാസ്റ്റർ(സിപിഐഎം)-639

പി ആർ ഭാസ്‌കര ഭാനു(ഐഎൻസി)-251

കെ വിശ്വനാഥൻ(ബിജെപി)-29

ഭൂരിപക്ഷം 388

വാർഡ് 25 ഇല്ലംഭാഗം

പി രജിന(ഐഎൻസി)-441

കെ എം ഷീബ(സിപിഐഎം)-405

കെ പ്രിയ(ബിജെപി)-112

ഭൂരിപക്ഷം 36

വാർഡ് 26 മലക്കുതാഴെ

വി എം സീമ(സിപിഐഎം)-626

എം വി ഷൈനി(ആർ എസ് പി)-203

കെ സൗമ്യ(ബിജെപി)-187

ഭൂരിപക്ഷം 423

വാർഡ് 27 എയർപോർട്ട്

പി കെ നിഷ(സിപിഐഎം)-560

രേഷ്മ അനീഷ്(ഐഎൻസി)-254

കെ രേഷ്മ(ബിജെപി)-80

ഭൂരിപക്ഷം 306

വാർഡ് 28 മട്ടന്നൂർ

സുജിത(ഐഎൻസി)-401

പി എ സുമയ്യ(സ്വതന്ത്ര)-187

മാധുരി(ബിജെപി)-40

ഭൂരിപക്ഷം 214

വാർഡ് 29 ടൗൺ

കെ വി പ്രശാന്ത്(ഐഎൻസി)-343

എ മധുസൂദനൻ(ബിജെപി)-331

എം കെ ശ്രീമതി(സ്വതന്ത്ര)-83

ഭൂരിപക്ഷം 12

വാർഡ് 30 പാലോട്ടുപള്ളി

പി പ്രജില(ഐയുഎംഎൽ)-561

ഷിജില മോഹൻ(സിപിഐഎം)-324

സി പി റിബിൻ(ബിജെപി)-23

ഭൂരിപക്ഷം 237

വാർഡ് 31 മിനി നഗർ

വി എൻ മുഹമ്മദ്(ഐയുഎംഎൽ)-283

പി വി ഷാഹിദ്(സ്വതന്ത്രൻ)-268

വി പി ഇസ്മയിൽ(സിപിഐഎം)-182

അനൂപ് കല്ലിക്കണ്ടി(ബിജെപി)-69

ഭൂരിപക്ഷം 15

വാർഡ് 32 ഉത്തിയൂർ

വി കെ സുഗതൻ(സിപിഐഎം)-545

കെ വി ജയചന്ദ്രൻ(ഐഎൻസി)-418

വി എ സുധീഷ്( ബിജെപി)-29

ഭൂരിപക്ഷം 127

വാർഡ് 33 മരുതായി

സി അജിത്ത് കുമാർ(ഐഎൻസി)-465

പി രാജിനി(ജെഡിഎസ്)-380

കെ പി രതീഷ്( ബിജ പി)-26

ഭൂരിപക്ഷം 85

വാർഡ് 34 മേറ്റടി

സി അനിത(ഐഎൻസി)-415

ഷാഹിന സത്യൻ(സിപിഐഎം)-402

എ രജിത(ബിജെപി)-351

ഭൂരിപക്ഷം 13

വാർഡ് 35 നാലങ്കേരി

സി പി വാഹിദ(ഐഎൻഎൽ)-548

ഷംല ഫിറോസ്(ഐയുഎംഎൽ)-503

എം വി പ്രയങ്ക( ബിജെപി)-57

ഭൂരിപക്ഷം 45

TAGS :

Next Story