Quantcast

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനയിൽ ബിജെപി സീൽ വന്നത് ഗുരുതര പിഴവ്- രത്തൻഖേൽക്കർ

ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു.അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടിയുണ്ടാകുമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    24 March 2026 4:58 PM IST

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനയിൽ ബിജെപി സീൽ വന്നത് ഗുരുതര പിഴവ്- രത്തൻഖേൽക്കർ
X

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ ബിജെപി സീൽ വന്നത് ഗുരുതരമായ തെറ്റെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. വിഷയത്തിൽ കൃത്യമായ വിശദീകരണം ഇന്നലെ നൽകി. ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു.അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടിയുണ്ടാകുമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.

മാർച്ച് 19 നാണ് രാഷ്ട്രീയ പാർട്ടികൾക്ക് കത്ത് അയക്കുന്നത്. മാർച്ച് 21 ന് തന്നെ രാഷ്ട്രീയ പാർട്ടികളോട് ഇത്തരത്തിൽ പിഴവ് സംഭവിച്ച കാര്യം പറഞ്ഞ് അറിയിപ്പ് നൽകിയിരുന്നു. മുമ്പ് ബിജെപി സമർപ്പിച്ച രേഖ ഇപ്പോൾ അയച്ച രേഖകളിൽ ഉൾപ്പെടുകയായിരുന്നു എന്നാണ് രത്തൻ ഖേൽക്കർ പറയുന്നത്. ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം ആവശ്യമെങ്കിൽ കൂടുതൽ നടപടി സ്വീകരിക്കുമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.

TAGS :

Next Story