Quantcast

വരാപ്പുഴയിൽ പടക്കനിർമാണശാലയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു-കുട്ടികളടക്കം ഏഴുപേർക്ക് പരിക്ക്‌

പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. പടക്കനിർമാണശാലയോട് ചേർന്നുള്ള വീട് പൂർണമായും തകർന്നു.

MediaOne Logo

Web Desk

  • Updated:

    2023-02-28 13:46:11.0

Published:

28 Feb 2023 12:52 PM GMT

Blast in Varapuzha Fireworks Factory
X

Varapuzha Fireworks Factory

കൊച്ചി: വരാപ്പുഴയിൽ പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു.മൂന്ന് കുട്ടികളടക്കം ഏഴുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. ജെൻസൻ(38), ഫ്രെഡിന(30), കെ.ജെ മത്തായി (69), എസ്തർ (7), എൽസ (5), ഇസബെൽ (8), നീരജ്(30) എന്നിവർക്കാണ് പരിക്കേറ്റത്.

പടക്കനിർമാണശാലയോട് ചേർന്നുള്ള വീട് പൂർണമായും തകർന്നു. പടക്കനിർമാണശാലയിൽ തുടർച്ചയായി സ്‌ഫോടനം ഉണ്ടായതിനാൽ തുടക്കത്തിൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിട്ടിരുന്നു. അഞ്ച് കിലോമീറ്റർ അകലെ വരെ സ്‌ഫോടനശബ്ദം കേട്ടതായാണ് പ്രദേശവാസികൾ പറയുന്നത്.

പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്. അപകടമുണ്ടായ സ്ഥലത്തേക്ക് റോഡ് സൗകര്യം ഇല്ലാത്തതിനാൽ ഫയർ എഞ്ചിനുകൾ എത്താനും വൈകിയിരുന്നു. റോഡിൽനിന്ന് പൈപ്പിട്ട് വെള്ളമെത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ജില്ലാ കലക്ടർ രേണു രാജും റൂറൽ പൊലീസ് മേധാവിയും സ്ഥലത്തെത്തിയിട്ടുണ്ട്.

TAGS :

Next Story