Quantcast

ഇലക്ട്രിക് കാറിന്റെ ഇഷ്ട നമ്പറിന് വ്യവസായി മുടക്കിയത് ഏഴര ലക്ഷം രൂപ

വാശിയേറിയ ലേലത്തിൽ ഏഴ് പേർ പങ്കെടുത്തു.

MediaOne Logo

Web Desk

  • Published:

    12 Jan 2024 1:56 AM GMT

ഇലക്ട്രിക് കാറിന്റെ ഇഷ്ട നമ്പറിന് വ്യവസായി മുടക്കിയത്  ഏഴര ലക്ഷം രൂപ
X

കൊച്ചി: ​കോടികൾ മുടക്കി വാങ്ങുന്ന കാറുകൾക്ക് ആകർഷണിയമായ നമ്പറുകളും കൂടി ചേരുമ്പോഴാണ് കാറിന്റെ ഭംഗിക്ക് പൂർണതയുണ്ടാവുക​യെന്ന് വിശ്വസിക്കുന്നവരാണ് വാഹനപ്രേമികളിലേറെയും. കൊച്ചിയിൽ രണ്ടരക്കോടി മുടക്കി വാങ്ങിയ ആഡംബരക്കാറിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ വ്യവസായി മുടക്കിയത് ഏഴര ലക്ഷത്തോളം രൂപയാണ്.

രണ്ടര കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു 7 സീരീസിലെ ഐ 7 ഇലക്ട്രിക്ക് കാറിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ കൊച്ചിയിലെ വ്യവസായി മുടക്കിയത് 7,40,000 രൂപയാണ്. കെഎൽ-7-ഡിസി-7777 നമ്പർ എന്ന നമ്പറാണ് ലക്ഷങ്ങൾ മുടക്കി തേവര സ്വദേശി എസ്.രാജ് സ്വന്തമാക്കിയത്. വാശിയേറിയ ലേലത്തിൽ ഏഴ് പേർ പങ്കെടുത്തു.





TAGS :

Next Story