Quantcast

'കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ട് വന്നാൽ തല്ലും...'; പെരുമ്പാവൂരിൽ ബോർഡ്

ബോർഡ് വെച്ചതിന് ശേഷം ശല്യം കുറവാണെന്നാണ് നാട്ടുകാർ പറയുന്നത്

MediaOne Logo

Web Desk

  • Published:

    3 Feb 2026 8:17 PM IST

കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ട് വന്നാൽ തല്ലും...; പെരുമ്പാവൂരിൽ ബോർഡ്
X

കൊച്ചി: പെരുമ്പാവൂരിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിൽ മനംമടുത്ത് ബോർഡ് സ്ഥാപിച്ച് നാട്ടുകാർ. ലഹരിക്കായി ഇവിടെ വന്നാൽ തല്ലുകിട്ടും എന്നാണ് ബോർഡ്. ബോർഡ് വെച്ചതിന് ശേഷം ശല്യം കുറവാണെന്നാണ് നാട്ടുകാർ പറയുന്നത്. പെരുമ്പാവൂർ ഭായ് കോളനിക്ക് സമീപമാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം, ഭായ് കോളനിയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ മർദിച്ച കേസിൽ ഒരാൾ പിടിയിൽ. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവായ ഷെരീഫാണ് പിടിയിലായത്. മൊബൈൽ കട നടത്തുന്ന അൻവർ, മുനീറുൽ എന്നിവരെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി 20 പേർ ചേർന്ന് മർദിച്ചുവെന്നാണ് പരാതി.

പരാതി വ്യാജമാണെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഭായ് കോളനിയിൽ മൊബൈൽ ഷോപ്പ് നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഷെരീഫിന്റെ നേതൃത്വത്തിൽ മർദിച്ചത്.

TAGS :

Next Story