Quantcast

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് രണ്ട് മരണം; 10 പേര്‍ക്കായി തെരച്ചില്‍

14 പേരെ രക്ഷപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2022-09-05 11:24:02.0

Published:

5 Sept 2022 4:41 PM IST

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് രണ്ട് മരണം; 10 പേര്‍ക്കായി തെരച്ചില്‍
X

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് രണ്ട് മരണം. 10 മത്സ്യത്തൊഴിലാളികളെ കാണാതായി. 14 പേരെ രക്ഷപ്പെടുത്തി. വർക്കല വിളഭാഗം സ്വദേശികളായ നിസാമുദ്ദീൻ, ഷാനവാസ് എന്നിവരാണ് മരിച്ചത്.

26 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷപ്പെടുത്തിയവരെ വർക്കല, ചിറയിൻകീഴ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കനത്ത കാറ്റും പ്രതികൂല കാലാവസ്ഥയും കാരണം തെരച്ചില്‍ ദുഷ്കരമാണ്. രക്ഷാപ്രവർത്തനത്തിന് നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്.

സഫാ മർവ ബോട്ടാണ് അപകടത്തിൽ പെട്ടത്. മത്സ്യബന്ധനത്തിന് പോയ വർക്കല സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് മത്സ്യതൊഴിലാളികൾ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

TAGS :

Next Story