Quantcast

കൊച്ചിയിൽ അനധികൃതമായി ആളെ കയറ്റി ബോട്ടുകൾ: പൊലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

13 പേർക്ക് കയറാവുന്ന ഉല്ലാസ ബോട്ടിൽ മുപ്പതിലധികം ആളുകളെയാണ് കയറ്റിയത്

MediaOne Logo

Web Desk

  • Published:

    15 May 2023 1:04 AM GMT

tourist Boats,Boats carrying people illegally in Kochi: Police to submit report todayകൊച്ചിയിൽ അനധികൃതമായി ആളെ കയറ്റി ബോട്ടുകൾ: പൊലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
X

കൊച്ചി: മറൈൻ ഡ്രൈവിൽ അനുവദനീയമായതിലും അധികം ആളുകളെ കയറ്റി സർവീസ് നടത്തിയ ബോട്ടുകൾക്കെതിരെ മാരിടൈം ബോര്‍ഡിന് പൊലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും .13 പേർക്ക് കയറാവുന്ന ഉല്ലാസ ബോട്ടിൽ മുപ്പതിലധികം ആളുകളെയാണ് കയറ്റിയത്. പൊലീസിന്റെ റിപ്പോർട്ട് പരിശോധിച്ച് മാരിടൈം ബോർഡാണ് സ്രാങ്കുമാരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിൽ തീരുമാനമെടുക്കുക.

മറൈൻ ഡ്രൈവിൽ സർവീസ് നടത്തുന്ന സെന്റ്മേരിസ്, സന്ധ്യ എന്നീ ബോട്ടുകളെയാണ് സെൻട്രൽ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ബോട്ടുകളുടെ ഉടമകളോട് ഇന്ന് ഹാജരാവാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ഇന്നലെ പിടികൂടിയ ബോട്ടിന്റെ സ്രാങ്കുകളായ നിഖിൽ, ഗണേശ് എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.


TAGS :

Next Story