വാങ്ങിക്കൂട്ടിയ സ്വർണത്തിന്റെ മൂല്യം വർധിപ്പിക്കാൻ ബോധപൂർവം ചില രാജാക്കന്മാർ സൃഷ്ടിച്ചതാണ് നമ്മൾ കണ്ട യുദ്ധം:ബോബി ചെമ്മണ്ണൂര്‍
ഇപ്പോഴത്തെ കുതിപ്പിന് ശേഷം ഇനി 25 ശതമാനം സ്വർണത്തിന് വില കുറയാൻ സാധ്യതയുണ്ടെന്നും ബോബി ചെമ്മണ്ണൂർ

Photo|MediaOne News
ദുബൈ: വാങ്ങിക്കൂട്ടിയ സ്വർണത്തിന്റെ മൂല്യം വർധിപ്പിക്കാൻ ബോധപൂർവം ചില രാജാക്കന്മാർ സൃഷ്ടിച്ചതാണ് നമ്മൾ കണ്ട യുദ്ധമെന്ന് ബോബി ചെമ്മണ്ണൂർ. ഇപ്പോഴത്തെ കുതിപ്പിന് ശേഷം ഇനി 25 ശതമാനം സ്വർണത്തിന് വില കുറയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
ഒന്നുമല്ലാതിരുന്ന സമയത്ത് സ്വർണവില 50,000 കടക്കുമെന്ന് പറഞ്ഞപ്പോൾ ആളുകൾ കളിയാക്കി. എന്നാൽ ഒരു വർഷത്തിനുള്ളിൽ വില ഇരട്ടിയായി. നേരത്തേ ചെയ്തിരുന്നത് പോലെ പ്രവചിക്കുക എന്നത് ഇപ്പോൾ സാധ്യമല്ല. വലിയ രാജാക്കന്മാർ പതിനായിരം കിലോ സ്വർണം ശേഖരിച്ചുവെച്ച് ഒരു മാസത്തിനുള്ള ഇത്ര രൂപയാക്കണം എന്ന് കരുതി ഒരു ബോംബിടുന്നു. വലിയ ഗെയിമുകൾ ഇതിന് പിന്നിലുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
Next Story
Adjust Story Font
16

