Quantcast

തിരുവനന്തപുരം പുത്തൻതോപ്പിൽ കടലിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

അഭിജിത്തിൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    1 Sept 2025 12:50 PM IST

തിരുവനന്തപുരം പുത്തൻതോപ്പിൽ കടലിൽ കാണാതായ  വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
X

തിരുവനന്തപുരം: പുത്തൻതോപ്പിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നബീൽ, അഭിജിത് എന്നിവരെയാണ് ഇന്നലെ തിരയിൽപെട്ട് കാണാതായത്. അഭിജിത്തിൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മൃതദേഹം മത്സ്യബന്ധന വലയിൽ കുരുങ്ങുകയായിരുന്നു. മര്യനാട് എത്തിച്ച മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തൻതോപ്പ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. കടലിൽ മുങ്ങിത്താണ മൂന്നു പേരിൽ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ നബീലിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.


TAGS :

Next Story