Quantcast

കൊല്ലത്ത് അഷ്ടമുടി കായലിൽ ചാടിയ 20കാരന്റെ മൃതദേഹം കണ്ടെത്തി

തങ്കശേരി സ്വദേശി സിനാൻ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    14 Jun 2025 8:00 PM IST

കൊല്ലത്ത് അഷ്ടമുടി കായലിൽ ചാടിയ 20കാരന്റെ മൃതദേഹം കണ്ടെത്തി
X

കൊല്ലം: കൊല്ലത്ത് അഷ്ടമുടി കായലിൽ ചാടിയ 20കാരന്റെ മൃതദേഹം കണ്ടെത്തി. തങ്കശേരി സ്വദേശി സിനാൻ ആണ് മരിച്ചത്. ഓലയിൽ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെയായിരുന്നു ഓലയില്‍ പാലത്തിന് സമീപത്ത് ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട രീതിയില്‍ കണ്ടെത്തിയത്. ബൈക്കില്‍ താക്കോല്‍ ഉള്‍പ്പടെയുണ്ടായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടർന്ന് ബൈക്ക് തങ്കശേരി സ്വദേശി സിനാന്റേതാണെന്ന് കണ്ടെത്തുകയും പരിശോധന അവസാനിപ്പിക്കുകയും ചെയ്തത്. പിന്നീടാണ് ഓലയിൽ പാലത്തിന് സമീപത്ത് നിന്ന് സിനാന്റെ മൃതദേഹം കണ്ടെത്തിയത്.

TAGS :

Next Story