Quantcast

പ്രാർഥനകൾ വിഫലം; ചിറ്റൂരിൽ നിന്ന് കാണാതായ ആറുവയസുകാരന്റെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കുളം റോഡിന് സമീപത്തല്ലെന്നും കുട്ടി എങ്ങനെ ഇവിടെ എത്തിയെന്നതടക്കം പരിശോധിക്കുമെന്നും ചിറ്റൂര്‍ നഗരസഭ ചെയര്‍മാന്‍ സുമേഷ് അച്യുതന്‍ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-12-28 05:39:23.0

Published:

28 Dec 2025 9:19 AM IST

പ്രാർഥനകൾ വിഫലം; ചിറ്റൂരിൽ നിന്ന് കാണാതായ ആറുവയസുകാരന്റെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി
X

പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറു വയസുകാരന്‍ സുഹാന്‍റെ മൃതദേഹം കണ്ടെത്തി. കുളത്തില്‍ മരിച്ച നിലയിലാണ് കുഞ്ഞിന്‍റെ മൃദേഹം കണ്ടെത്തിയത്. അമ്പാട്ടുപ്പാളയം എരുംങ്കോട് സ്വദേശി മുഹമ്മദ് അനസ് - താഹിറ ദമ്പതികളുടെ സുഹാനാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് സഹോദരനുമായി പിണങ്ങി ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു.വീടിന് സമീപത്തെ കുളങ്ങളിലും , പാടത്തും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

ഇന്നലെ ഉച്ചക്ക് സഹോദരനുമായി പിണങ്ങി ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു.ടിവി കാണുന്നതുമായി ബന്ധപ്പെട്ടാണ് സഹോദരനുമായി വഴക്കിട്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിക്ക് കേള്‍വിക്കും സംസാരശേഷിക്കും പ്രശ്നമുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. കുട്ടി എങ്ങനെയാണ് കുളത്തിന് സമീപമെത്തിയതെന്നും കുളത്തില്‍ വീണത് എങ്ങനെയാണെന്നതടക്കം പരിശോധിക്കുമെന്ന് ചിറ്റൂര്‍ നഗരസഭ ചെയര്‍മാന്‍ സുമേഷ് അച്യുതന്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കുളം റോഡിന് സമീപത്തല്ലെന്നും സ്വമേധയാ അങ്ങോട്ട് പോകാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ നടത്തിയിരുന്നു. ചിറ്റൂരിലെ വിവിധ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ CCTV ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.സ്ത്രീകൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. സുഹാനെ അവസാനമായി കണ്ടെന്ന് പറയുന്ന സ്ത്രീകളിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. സുഹാന്റെ വീട്ടിൽ നിന്നും 100 മീറ്റർ മാറി കുട്ടിയെ കണ്ടെന്ന് രണ്ട് സ്ത്രീകൾ അറിയിച്ചിരുന്നു. കുട്ടി കരഞ്ഞ് നടക്കുകയായിരുന്നുവെന്നാണ് ഇവര്‍ മൊഴി നല്‍കിയിരുന്നത്.

TAGS :

Next Story