തിരു. മെഡിക്കൽ കോളജിലെ പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ പാർക്കിങ് ഗ്രൗണ്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. സ്ഥലത്തെ സിസിടിവികളടക്കം പരിശോധിച്ചുവരികയാണെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസും ആശുപത്രി അധികൃതരും അറിയിച്ചു.
Next Story
Adjust Story Font
16

