Quantcast

കോഴിക്കോട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

സിപിഎം ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

MediaOne Logo

Web Desk

  • Published:

    21 Jun 2022 2:18 AM GMT

കോഴിക്കോട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്
X

കോഴിക്കോട്: നൊച്ചാട് സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്. ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. രണ്ട് പെട്രോൾ ബോംബുകൾ വീടിന് നേരെ എറിയുകയായിരുന്നു. ആർക്കും പരിക്കില്ല. വീടിന്റെ ജനലുകൾ ബോംബേറിൽ തകർന്നു.

ഏതാനും ദിവസമായി പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. സിപിഎം, കോൺഗ്രസ് ഓഫീസുകൾക്ക് നേരെ മുമ്പ് അക്രമമുണ്ടായിരുന്നു. നൊച്ചാട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് നസീറിന്റെ വീടിന് നേരെയും അക്രമമുണ്ടായിരുന്നു.

TAGS :

Next Story