മുഖ്യമന്ത്രിയുടെ ഓഫീസിനും വസതിക്കും നേരെ ബോംബ് ഭീഷണി
പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഓഫീസ് മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്

Photo | Special Arangement
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിലും വസതിയിലും ബോംബ് ഭീഷണി. പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഓഫീസ് മെയിലിലാണ് തമിഴ് ഭാഷയിൽ ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്ക്വാഡ് പരിശോധന തുടരുന്നു.
പ്രാഥമിക പരിശോധനയിൽ ഭീഷണി വ്യാജമാണെന്നാണ് നിഗമനം. ഭീഷണിയെത്തുടർന്ന് മുഖ്യന്ത്രിയുടെ ഓഫീസിന് സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചു. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഇത്തരത്തിൽ ഭീഷണിയുണ്ടാവുന്നത്.
Next Story
Adjust Story Font
16

