Quantcast

നെടുമ്പാശേരിയിലെ ബോംബ് ഭീഷണി വ്യാജം; ഇൻഡിഗോ വിമാനത്തിൽ ബോംബ് കണ്ടെത്താനായില്ല

ബംഗളൂരുവിലേക്ക് 10.30ന് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി.

MediaOne Logo

Web Desk

  • Published:

    28 Aug 2023 2:43 PM IST

Bomb threat in Nedumbassery airport is fake
X

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണിയെ തുടർന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ബംഗളൂരുവിലേക്ക് 10.30ന് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. വിമാനം റൺവേയിലേക്ക് നീങ്ങിയപ്പോഴാണ് ഭീഷണി സന്ദേശമെത്തിയത്.

വിമാനം റൺവേയിൽ നിന്ന് മാറ്റി ബോംബ് സ്‌ക്വാഡും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും വിശദമായി പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. അന്താരാഷ്ട്ര നമ്പറിൽനിന്നാണ് സന്ദേശമെത്തിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണമാരംഭിച്ചു.

TAGS :

Next Story