ഭൂതത്താന്‍കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തും; പെരിയാറിൻ്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനം

കൊച്ചി: കോതമംഗലം ഭൂതത്താന്‍കെട്ട് അണക്കെട്ടിലെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തും. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. ഭൂതത്താന്‍കെട്ട് ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. കാലവര്‍ഷം ശക്തിയായാല്‍ വരും ദിവസങ്ങളില്‍ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തും.
Next Story
Adjust Story Font
16

